താരസംഘടനയുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് ഫെഫ്ക, ആഷിക് അബുവിനെതിരെ നടപടിയില്ല

ഫെഫ്ക ഡിറക്ടര്‍സ് യൂണിയന്‍ ഭാരവാഹികളായ ജിഎസ് വിജയനും രഞ്ജി പണിക്കരും വിശദീകരണം ചോദിക്കുകയും, അതിന് മറുപടി കൊടുക്കാതിരിക്കുകയും ചെയ്തിട്ടില്ലെന്നും ആഷിക് അബു ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു...

Update: 2018-06-29 13:39 GMT
Advertising

ആക്രമണത്തിന് ഇരയായ നടിക്കൊപ്പമാണെന്ന് സിനിമ സംഘടനയായ ഫെഫ്ക. താരസംഘടനയുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും ഫെഫ്ക വ്യക്തമാക്കി. സംവിധായകന്‍ ആഷിഖ് അബു സമൂഹ മാധ്യമങ്ങളിലുടെ വിമര്‍ശനം ഉന്നയിച്ചത് സംഘടനാ പരമായി കൈകാര്യം ചെയ്യുമെന്നും ഫെഫ്ക ഭാരവാഹികള്‍ കൊച്ചിയില്‍ പറഞ്ഞു. അതേ സമയം അമ്മയുടെ നിലപാടിനെതിരെ മോഹന്‍ലാലിന്റെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.

അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതികരിക്കാതിരുന്ന ഫെഫ്ക ഭാരവാഹികളുടെ നിലപാടിനെതിനെതിരെയായിരുന്നു സംവിധായകന്‍ ആഷിക് അബുവിന്റെ പരാമര്‍ശം. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ആഷിഖ് അബു സംഘടനക്കെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തിയത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഫെഫ്കയുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നത്. എന്നാല്‍ ഫെഫ്ക്കക്ക് എതിരെ വിമര്‍ശനമുന്നയിച്ച ആഷിക് അബുവിനെതിരെ നിലവില്‍ അച്ചടക്ക നടപടി എടുക്കില്ല. ഫെഫ്ക്ക ആഷിഖിന് വിശദീകരണം നല്‍കാനുള്ള അവസരം നിഷേധിച്ചിട്ടില്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

സർക്കാരിനോടും, പൊതുജങ്ങളോടും എല്ലാ രാഷ്ട്രീയ പാർട്ടികളോടുമുള്ള അഭ്യർത്ഥന. സമൂഹത്തിൽ ഭീകരത പടർത്തി എതിര്ശബ്ദങ്ങളെ...

Posted by Aashiq Abu on Thursday, June 28, 2018


അമ്മയുടെ കാര്യത്തില്‍ ഫെഫ്ക്ക ഇപ്പോള്‍ ഇടപെടില്ലെന്നും അമ്മയുടെ ഭാരവാഹികളുമായി ആവശ്യമെങ്കില്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നും ഫെഫ്ക്ക അവള്‍ക്കൊപ്പമാണെന്നും ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും പ്രതികരിച്ചു. അതേസമയം അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ എളമക്കരയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. അമ്മക്ക് റീത്ത് സമര്‍പ്പിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. അമ്മയുടെ നിലപാടിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം ശക്തമാകുകയാണ്.

Tags:    

Similar News