മെട്രോ സ്റ്റേഷന് മുന്നിൽ അനധികൃതമായി ഓട്ടോ സ്റ്റാന്റ് നിര്‍മ്മിക്കാനുള്ള നീക്കം; പ്രതിഷേധം ശക്തം

നഗരത്തിൽ ഓടുന്ന ഓട്ടോ തൊഴിലാളികൾ മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോറിക്ഷകൾ നിർത്തിയിട്ട് പ്രതിഷേധിച്ചു. ഇതോടെ പോലീസ് സ്റ്റേഷന് മുന്നിൽ ഓട്ടോകൾ പാർക്ക് ചെയ്യുന്നത് തടഞ്ഞു.

Update: 2018-08-02 16:05 GMT
Advertising

ആലുവ മെട്രോ സ്റ്റേഷന് മുന്നിൽ അനധികൃതമായി ഓട്ടോ സ്റ്റാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. നഗരത്തിലോടുന്ന ഓട്ടോ തൊഴിലാളികളും പൗര സംഘടനകളും ചേർന്നാണ് മെട്രോ സ്റ്റഷനു ചുറ്റും ഓട്ടോകൾ നിർത്തിയിട്ട് പ്രതിഷേധിച്ചത്. ഓട്ടോ തൊഴിലാളികൾക്കായി മെട്രോ നടത്തിയ പരിശീലന ക്ലാസിൽ പങ്കെടുത്തവരിൽ അമ്പതോളം ഓട്ടോകളാണ് ഒരാഴ്ചയായിആലുവ മെട്രോ സ്റ്റേഷന് മുന്നിൽ കിടന്നോടുന്നത്.

മെട്രോ അനുമതി നൽകിയെന്നവകാശപ്പെട്ട് ഈ ഓട്ടോകൾ മേൽപാലത്തിന് താഴെയും സ്റ്റേഷന് മുന്നിലും പാർക്ക് ചെയ്തതോടെ സ്റ്റേഷനിൽ വാഹനങ്ങളിലെത്തുന്നവർക്ക് ബുദ്ധിമുട്ടായി. പ്രാദേശിക ഓട്ടോ തൊഴിലാളി നേതാക്കളുടെ ഒത്താശയോടെ മെട്രോ സ്റ്റേഷനിൽ സ്റ്റാൻറ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പൗര സംഘടനകളും ഒരു വിഭാഗം ഓട്ടോ തൊഴിലാളികളും രംഗത്ത് വന്നു. നഗരത്തിൽ ഓടുന്ന ഓട്ടോ തൊഴിലാളികൾ മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോറിക്ഷകൾ നിർത്തിയിട്ട് പ്രതിഷേധിച്ചു. ഇതോടെ പോലീസ് സ്റ്റേഷന് മുന്നിൽ ഓട്ടോകൾ പാർക്ക് ചെയ്യുന്നത് തടഞ്ഞു.

Full View
Tags:    

Similar News