ഒന്നരമാസമെങ്കിലുമെടുക്കും കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളൊന്ന് പറക്കാന്‍

വലിയ വിമാനം ഇറക്കാനുള്ള കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ ഉത്തരവ് ഈമാസം അവസാനം പുറത്തിറങ്ങിയേക്കും. ആദ്യഘട്ടത്തില്‍ വലിയവിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതി പകല്‍സമയങ്ങളില്‍ മാത്രമായിരിക്കും.

Update: 2018-08-04 03:20 GMT
Advertising

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങാന്‍ കുറഞ്ഞത് ഒന്നരമാസമെങ്കിലും കാത്തിരിക്കേണ്ടി വരും. വലിയ വിമാനം ഇറക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് ഈ മാസം അവസാനം പുറത്തിറങ്ങാനാണ് സാധ്യത. ആദ്യ ഘട്ടത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതി പകല്‍ സമയങ്ങളില്‍ മാത്രമായിരിക്കും.

Full View

നിലവില്‍ സൌദി എയര്‍ലെന്‍സ് മാത്രമാണ് കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. പക്ഷെ ഹജ്ജ് സര്‍വ്വീസ് നടക്കുന്ന സമയമായതിനാല്‍ അത് കഴിഞ്ഞേ വിമാനം പറത്താന്‍ കഴിയൂയെന്ന നിലപാടിലാണ് കന്പനി. ഹജ്ജ് സീസണ്‍ കഴിയാതെ ജിദ്ദയില്‍ വിമാനമിറക്കാനുള്ള സ്ലോട്ട് കിട്ടില്ലെന്ന പ്രശ്നവുമുണ്ട്. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റ് കന്പനികളാണങ്കില്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരിലിറക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. ചുരുക്കത്തില്‍ ഉത്തരവ് ഉടനിറങ്ങിയാലും വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് പറക്കാന്‍ ഒന്നരമാസത്തോളം എടുക്കുമെന്ന് വ്യക്തം.

Tags:    

Similar News