യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ താല്‍കാലിക നിയമനങ്ങളെന്ന് 

യുജിസി അംഗീകരിച്ച സ്ഥിരം നിയമനങ്ങള്‍ നടത്താതെയാണ് അനധികൃതമായി താല്‍കാലിക നിയമനങ്ങള്‍ നടത്തുന്നത്. 

Update: 2018-09-16 02:33 GMT
Advertising

യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ താല്‍കാലിക നിയമനങ്ങളെന്ന് ആരോപണം. നിയമ വിരുദ്ധമായി സര്‍വ്വകലാശാലയില്‍ നടത്തിയത് 196 താല്‍കാലിക നിയമനങ്ങളാണ്. യു.ജി.സി അംഗീകരിച്ച സ്ഥിരം നിയമനങ്ങള്‍ നടത്താതെയാണ് അനധികൃതമായി താല്‍കാലിക നിയമനങ്ങള്‍ നടത്തുന്നത്.

കേരള കേന്ദ്രസര്‍‍വ്വകലാശാലയില്‍ യു.ജി.സി 133 അനധ്യാപക പോസ്റ്റുകള്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ 61 പേരെ മാത്രമെ ഇതില്‍ നിയമിച്ചിട്ടുള്ളു. 72 സ്ഥിരം പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് സര്‍വ്വകലാശാല പുറം പണി കരാര്‍ അടിസ്ഥാനത്തില്‍ 196 പേരെ നിയമിച്ചത്. സുരക്ഷാ ജീവനക്കാര്‍, പാചക തൊഴിലാളികള്‍, തൂപ്പുജോലിക്കാര്‍ തുടങ്ങിയവരെ മാത്രമെ പുറം പണി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ പാടുള്ളുവെന്നാണ് ചട്ടം.

എന്നാല്‍ ഓഫീസ് ജീവനക്കാര്‍, ലൈബ്രറി അസിസ്റ്റന്റ്, ടെക്നിക്കല്‍ ഓഫീസര്‍, ഇലക്ട്രീഷ്യന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ പോസ്റ്റുകളിലും പുറം പണികരാര്‍ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാലയില്‍ നിയമനം നടത്തിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ നിയമിക്കാനാണ് പുറംപണി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതെന്നാണ് ആരോപണം. പുറം പണികരാര്‍ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ യു.ജി.സിയുടെ യോഗ്യത മാനദണ്ഡങ്ങള്‍ പരിശോധിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്.

Tags:    

Similar News