നീതി കിട്ടും വരെ സമരം; കന്യാസ്ത്രീ സമരം രണ്ടാംഘട്ടത്തിലേക്ക് 

കെ.എം മാണിയും മതമേലധ്യക്ഷന്മാരുള്‍പ്പെടെ ഫ്രാങ്കോ മുളക്കലിനെ ജയിലിലെത്തി സന്ദര്‍ശിച്ച സാഹചര്യത്തിലാണ് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി കിട്ടുംവരെ സമരം തുടരാന്‍ സേവ് അവര്‍ സിസ്റ്റേഴ്സ് 

Update: 2018-10-07 10:04 GMT
Advertising

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തെങ്കിലും നീതി നടപ്പാക്കും വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍. പ്രമുഖരുള്‍പ്പെടെ ഫ്രാങ്കോ മുളക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ രണ്ടാംഘട്ട സമരപരിപാടികളുമായി മുന്നോട്ട് പോകുന്നത്.

മുന്‍ മന്ത്രി കെ.എം മാണിയും മതമേലധ്യക്ഷന്മാരുള്‍പ്പെടെ ഫ്രാങ്കോ മുളക്കലിനെ ജയിലിലെത്തി സന്ദര്‍ശിച്ച സാഹചര്യത്തിലാണ് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി കിട്ടുംവരെ സമരം തുടരാന്‍ സേവ് അവര്‍ സിസ്റ്റേഴ്സ് തീരുമാനിച്ചത്. സ്ത്രീകളെ അവഹേളിക്കുന്ന പി.സി ജോര്‍ജ് എം.എല്‍.എയുടെ നടപടിയെ മാനനഷ്ടക്കേസ് നല്‍കി നേരിടണമെന്ന് സിസ്റ്റര്‍ ടീന ജോസ് ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന പരിപാടിയില്‍ കെ അജിത, സാറ ജോസഫ്, പി ഗീത, കെ അജിത തുടങ്ങി വിവിധ സാമൂഹിക പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

Tags:    

Similar News