ഉമ്മന്‍ ചാണ്ടിക്കും വേണുഗോപാലിനുമെതിരായ നടപടി; നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്   

Update: 2018-10-21 16:50 GMT
Advertising

ഉമ്മന്‍ ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണ.

സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും പ്രതികരിച്ചു. രാഷ്ട്രീയനീക്കമാണ് കേസില്‍ സംഭവിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പീഡനക്കേസെടുക്കാന്‍ ശ്രമിച്ചെങ്കിലും ഹൈകോടതി അത് തടഞ്ഞിരുന്നു. ഇതിന് ശേഷം സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഒരുമിച്ചുള്ള പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതിന് ശേഷമാണ് പ്രത്യേക പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കമായാണ് കോണ്‍ഗ്രസും യു.ഡി.എഫും ഇതിനെ കാണുന്നത്

നേരത്തെ ഹൈകോടതിയെ സമീപിച്ചാണ് കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഉമ്മന്‍ചാണ്ടി തടയിട്ടത്. വീണ്ടും ഹൈകോടതിയെ സമീപിക്കുന്നതിനുള്ള സാധ്യതയാണ് ആരായുന്നത്. കഴിഞ്ഞ തവണ കേസില്‍ ഹാജരായ കപില്‍ സിബലുമായി ആശയ വിനിമയം നടത്തിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Tags:    

Similar News