ബിറ്റ്കോയിന്‍ കേസ്; മലപ്പുറം സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമെന്ന് ബന്ധുക്കള്‍

വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയ ശേഷം രണ്ട് മാസം കസ്റ്റഡിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു

Update: 2019-09-02 02:43 GMT
Advertising

ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ഡെറാഡൂണിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ അടുത്ത സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണെന്ന് ബന്ധുക്കൾ. വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയ ശേഷം രണ്ട് മാസം കസ്റ്റഡിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ബിറ്റ്കോയിൻ ഇടപാടിൽ ബിസിനസ് പങ്കാളിത്തമുള്ള അടുത്ത സുഹൃത്തുക്കളാണ് ഷുക്കൂറിനെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. പലപ്പോഴായി ഇവർ വീട്ടിൽ വന്നിരുന്നു. കുടുംബ പശ്ചാത്തലമുൾപ്പെടെ എല്ലാ വിവരങ്ങളും വ്യക്തമായി അറിയാവുന്നവരാണ് രണ്ടു മാസമായി ഷുക്കൂറിനെ കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

ഇടപാടുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ഇവരായിരുന്നു ഷുക്കൂറിനെ നിയന്ത്രിച്ചിരുന്നതെന്നും ആരോപണമുണ്ട്. വിവിധ ഘട്ടങ്ങളിലായി പണം തട്ടാനുള്ള ശ്രമത്തിൽ കൊടിയ പീഡനങ്ങൾക്കിടയിലാണ് ഷുക്കൂർ കൊല്ലപ്പെടുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ये भी पà¥�ें- ബിറ്റ് കോയിന്‍ ഇടപാടില്‍ ഡെറാഡൂണില്‍ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന്

Tags:    

Similar News