പൗരത്വ നിയമഭേദഗതിക്കെതിരെ ബാലരാമപുരത്ത് ഭരണഘടന സംയുക്തവേദിയുടെ രാപകല്‍ സമരം

പൌരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായാണ് ബാലരാമപുരത്തെ രാപകല്‍ സമരം

Update: 2020-01-04 04:18 GMT
Advertising

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ബാലരാമപുരത്ത് രാപകല്‍ സമരം. ഭരണഘടന സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പൌരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായാണ് ബാലരാമപുരത്തെ രാപകല്‍ സമരം. വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കാണ് രാപകല്‍ സമരം തുടങ്ങിയത്. ഭരണഘടന സംരക്ഷിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് സമൂഹത്തിന്‍റെ നാനാ തുറയിലുള്ളവരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.

നാടിന്‍റെ വിവിധ മേഖലകളില്‍ നിന്ന് ജനങ്ങള്‍ ചെറു പ്രകടനങ്ങളായി സമരവേദിയിലേക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ വിന്‍സെന്‍റ്, ആന്‍സലന്‍, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങി നിരവധി പേര്‍ രാപകല്‍ സമരത്തെ അഭിസംബോധന ചെയ്തു. ഇന്ന് വൈകിട്ടോടെ സമരം അവസാനിക്കും.

Tags:    

Similar News