സ്വര്‍ണവില കേട്ടാല്‍ നക്ഷത്രമെണ്ണിപ്പോകും; പവന് 31,480 രൂപ
പവന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്
സ്വര്‍ണ വില റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരിക്കുകയാണ്. പവന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. 31,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയുടെ വര്‍ധന.
ചരിത്രത്തില്‍ ആദ്യമായി 31,000 കടന്ന സ്വര്‍ണ വില ഇന്നലെ രണ്ടു തവണ ഉയര്‍ന്നിരുന്നു. രാവിലെ 240 രൂപ കൂടിയ വില ഉച്ചയ്ക്കു ശേഷം 160 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. രണ്ടാഴ്ചക്കിടെ, പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയത്
കൊറോണ വൈറസ് ബാധയുടെ ഭീതി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ആശങ്കയുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ആഗോള സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന തളര്‍ച്ചയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതായാണ് ദൃശ്യമാകുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പണിക്കൂലിയും ജി.എസ്.ടി.യും പ്രളയ സെസുമൊക്കെ ചേര്‍ക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍ 36,000 രൂപ നല്‍കേണ്ടി വരും. രാജ്യാന്തര വിപണിയില്‍ ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില. വില കൂടിയതോടെ ജൂവലറികളില്‍ തിരക്ക് കുറഞ്ഞു. ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.