കുളമായി കൂളിമാട് റോഡ്; തോണിയിറക്കി യൂത്ത് കോണ്‍ഗ്രസുകാര്‍

മൂന്നു വർഷം മുൻപ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഈ റോഡിന്‍റെ നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തത്

Update: 2021-11-16 02:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിന് നടുവിൽ തോണിയിറക്കി സമരം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ . കോഴിക്കോട് കൂളിമാട് - കളൻതോട് റോഡിലായിരുന്നു സമരം.

റോഡ് പൊട്ടി പൊളിഞ്ഞു കുളമായി. യാത്ര അതീവ ദുസ്സഹം. പരാതി പറഞ്ഞു മടുത്തു. അങ്ങനെയാണ് യൂത്ത് കോൺഗ്രസ് സമരത്തിനിറങ്ങിയത്. വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ തോണിയിറക്കി . പ്രതീകാത്മക സമരത്തിന്‍റെ ഭാഗമായി സ്ഥലം എം. എൽ.എ പി.ടി.എ റഹീമിന്‍റെ മുഖം മൂടിയുമണിഞ്ഞ് ഉദ്ഘാടനവും ചെയ്തു. മൂന്നു വർഷം മുൻപ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഈ റോഡിന്‍റെ നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തത്. റോഡ് പണി മാത്രം എവിടെയുമെത്തിയില്ല. നൂറു കണക്കിന് ആളുകൾ ദിവസേന യാത്ര ചെയ്യുന്ന റോഡാണിത്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News