പുസ്തക വിവാദം; 'പൊലീസ് റിപ്പോർട്ടിനുശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും': ഇ.പി ജയരാജൻ

വിവാദത്തിൽ അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ ശിപാർശ പുറത്ത് വന്നിരുന്നു

Update: 2024-12-29 07:32 GMT
Advertising

കണ്ണൂർ: പുസ്തക വിവാദത്തിൽ പ്രതികരിച്ച് ഇ.പി ജയരാജൻ. 'പാർലമെൻ്റ് തെരഞ്ഞെടുപ്പ് ദിവസം വിവാദമുണ്ടാക്കാനുള്ള ശ്രമം നടത്തി. ഞാൻ തിരുവനന്തപുരത്തുള്ളപ്പോൾ ഒരു മുൻ കേന്ദ്ര മന്ത്രി എന്നെ പരിചയപ്പെടാൻ വന്നു. അഞ്ച് മിനിറ്റ് സംസാരിച്ച് ഞങ്ങൾ പിരിഞ്ഞു. അതിനുശേഷം ഒന്നരവർഷം കഴിഞ്ഞാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് വരുമ്പോൾ എന്നോട് ചോദിച്ചു- ജാവഡേക്കറെ കണ്ടിരുന്നോ എന്ന്. കളവ് പറയേണ്ട ആവശ്യം എനിക്കില്ല.'- ഇ.പി പറഞ്ഞു.

'ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഞാൻ എഴുതിയ പുസ്തകത്തിൻ്റെ പ്രസാധനം രാവിലെ 10 മണിക്കെന്ന രീതിയിൽ വാർത്ത വരുന്നത്. ഞാൻ അന്നു തന്നെ അതിനെക്കുറിച്ച് വ്യക്തമാക്കിയതാണ്. അതും ആസൂത്രിതമായിരുന്നു. പാർട്ടിക്കും സർക്കാരിനുമെതിരായ ഇത്തരം വാർത്ത നൽകാൻ ഡിസിയെ ഉപയോ​ഗിച്ചുവെന്നാണ് മനസിലാക്കുന്നത്. തികച്ചും ഇല്ലാത്ത വാർത്തയുണ്ടാക്കി വലിയ ഭൂകമ്പമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു. പൊലീസ് റിപ്പോർട്ട് ലഭിച്ചതിനുശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും. ഡിസി ബുക്സിന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമപരമായി എല്ലാ നടപടികളും സ്വീകരിക്കും.'- ഇ.പി കൂട്ടിച്ചേർത്തു.

ഇ.പി ജയരാജന്റെ പുസ്തക വിവാദത്തിൽ അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ ശിപാർശ പുറത്ത് വന്നിരുന്നു. കേസെടുത്ത് അന്വേഷിച്ചാൽ മാത്രമേ സത്യാവസ്ഥ പുറത്തു വരൂവെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇ.പിയുടെ പരാതിയിൽ FIR രജിസ്റ്റർ ചെയ്യാം, DC ബുക്സിൻ്റെ പരാതിയിലും കേസെടുക്കാമെന്ന് കോട്ടയം എസ് പിയുടെ ശിപാർശ. DGP റിപ്പോർട്ട് അംഗീകരിച്ചാൽ ഇപിയെയും DCയെയും പൊലിസ് വിവരം അറിയിക്കും.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News