സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം

ഘടകകക്ഷി എന്ന പരിഗണന പോലും പലയിടത്തും സിപിഎം സിപിഐക്ക് നൽകുന്നില്ല. വിദ്യാർഥി സംഘടനയായ എഐഎസ്എഫിനോട് എസ്എഫ്‌ഐക്ക് ഫാസിസ്റ്റ് മനോഭാവമാണെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു.

Update: 2022-08-06 10:25 GMT
Advertising

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനങ്ങൾ. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്‌കിനോട് പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ മുന്നണിയുടെ മുഖച്ഛായക്ക് പോലും കോട്ടമുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു.

ഘടകകക്ഷി എന്ന പരിഗണന പോലും പലയിടത്തും സിപിഎം സിപിഐക്ക് നൽകുന്നില്ല. വിദ്യാർഥി സംഘടനയായ എഐഎസ്എഫിനോട് എസ്എഫ്‌ഐക്ക് ഫാസിസ്റ്റ് മനോഭാവമാണ്. പത്തനംതിട്ടയിലെ സിപിഎമ്മിന്റെ ചില നയങ്ങളാണ് സഹകരണ ബാങ്കുകളുടെ തകർച്ചക്ക് കാരണമാകുന്നത്. പലയിടത്തും സിപിഎം കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നു, സിപിഎമ്മിന്റെ കയ്യിലുള്ള സഹകരണ സംഘങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുന്നുവെന്നും രാഷ്ട്രീയ റിപ്പോർട്ടിന്റെ എട്ടാം പേജിൽ പറയുന്നു.

കെ റെയിൽ നടപ്പാക്കാൻ സിപിഎം ഏകാധിപത്യ മനോഭാവത്തോടെ ശ്രമിച്ചെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കെ റെയിൽ സംബന്ധിച്ച് സിപിഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് രാഷ്ട്രീയ റിപ്പോർട്ടിലെ വിമർശനങ്ങൾ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News