മെറിറ്റ് ലിസ്റ്റിലുള്ളവർക്ക് അഡ്മിഷൻ നിഷേധിച്ചു; വെള്ളായണിയിൽ സൂപ്രണ്ടിനെ ഉപരോധിച്ച് ദലിത് കുട്ടികളുടെ പ്രതിഷേധം
പ്രതിഷേധിച്ച കുട്ടികളെ ജീവനക്കാർ മഴയത്ത് പുറത്താക്കി ഗേറ്റടച്ചു
Update: 2024-08-13 11:07 GMT
തിരുവനന്തപുരം: വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ സ്പോർട്സ് സ്കൂളിൽ സൂപ്രണ്ടിനെ ഉപരോധിച്ച് ദലിത് കുട്ടികളുടെ പ്രതിഷേധം. മെറിറ്റ് ലിസ്റ്റിൽ ആദ്യ സ്ഥാനക്കാരായ കുട്ടികളുടെ അഡ്മിഷൻ നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. പട്ടികജാതി കമ്മീഷന്റെ ഉത്തരവ് അവഗണിച്ചാണ് മാറ്റിനിർത്തിയതെന്ന് കുട്ടികൾ പറഞ്ഞു. പ്രതിഷേധിച്ച കുട്ടികളെ ജീവനക്കാർ മഴയത്ത് പുറത്താക്കി ഗേറ്റടച്ചു.
ദലിത് വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന സ്കൂളിൽ റാങ്ക് പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെട്ട നാല് കുട്ടികളാണ് പ്രതിഷേധിക്കുന്നത്. സൂപ്രണ്ടിന്റെ പ്രത്യേക താത്പര്യത്തിൽ പുറത്താക്കിയെന്നാണ് ഇവർ ആരോപിക്കുന്നത്. തുടർന്ന് പൊലീസ് കുട്ടികളുടെ മാതാപിതാക്കളെ ചർച്ചയ്ക്കായി വിളിച്ചു. ഈ സമയത്താണ് ജീവനക്കാർ കുട്ടികളെ മഴയത്ത് പുറത്താക്കിയത്.