'റിസോര്‍ട്ടില്‍ നിക്ഷേപമില്ല'; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ഇ.പി

ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു

Update: 2022-12-30 11:54 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന വിവാദത്തിൽ പാർട്ടിക്ക് വിശദീകരണം നൽകി ഇ.പി ജയരാജൻ. വൈദേകം റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന് ഇ.പി വിശദീകരിച്ചു. ഭാര്യക്കും മകനും നിക്ഷേപമുണ്ട്. ഇത് അനധികൃതമല്ലെന്നും ഇ.പി പറഞ്ഞു. സിപിഐഎം സംസ്ഥാന കമ്മിറ്റിക്കാണ് ഇ.പി ജയരാജൻ വിശദീകരണം നൽകിയത്.

അതേസമയം വിവാദത്തിൽ പാർട്ടിതല അന്വേഷണം വേണ്ടെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുതുവല്‍സരാംശസകള്‍ നേര്‍ന്നാണ് ഇ.പി. പ്രതികരിച്ചത്.

ഇ പി ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് കോൺ​ഗ്രസ് നേതാവ് എം എം ഹസ്സൻ പറഞ്ഞു. ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിക്കളുടെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയരാജ വിവാദത്തിൽ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്താനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.  

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News