തമിഴ്നാട് അതിർത്തി മേഖലകളിൽ പകർച്ചവ്യാധികൾ പടരുന്നു; പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്

ഇടുക്കി കരുണാപുരത്ത് അതിഥി തൊഴിലാളികൾക്കിടയിൽ കുഷ്ടരോഗമടക്കം സ്ഥിരീകരിച്ചു

Update: 2023-07-26 01:04 GMT
Advertising

ഇടുക്കി: ഇടുക്കി കരുണാപുരം പഞ്ചായത്തിലെ തമിഴ്നാട് അതിർത്തി മേഖലകളിൽ പകർച്ചവ്യാധികൾ പടരുന്നു. അതിഥി തൊഴിലാളികൾക്കിടയിൽ കുഷ്ടരോഗമടക്കം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

കരുണാപുരം പഞ്ചായത്തിലെ തോട്ടം തൊഴിലാളിക്കാണ് കുഷ്ഠരോഗം സ്ഥിരീകരിച്ചത്. ഇയാളുമായി ഇടപഴകിയ മറ്റൊരാളും രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. കുഷ്ഠരോഗത്തിന് പുറമെ മന്ത്,ഡെങ്കിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പ്രദേശത്ത് സർവെ നടത്താനും രോഗിയുമായി ഇടപെഴകിയവരെ പ്രത്യേകം നിരീക്ഷിക്കാനുമാണ് അധികൃതരുടെ നീക്കം.

രോഗബാധിതര്‍ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും തോട്ടം മേഖലയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുഷ്ഠരോഗബാധിതരുടെ എണ്ണം കുറവുള്ള സംസ്ഥാനമെന്ന നിലയിൽ രോഗബാധയെ അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News