മകനെതിരായ കേസ് കഞ്ചാവ് കൈവശം വച്ചതിനും ഉപയോ​ഗിച്ചതിനും; വാർത്ത വ്യാജമെന്ന പ്രതിഭ MLAയുടെ വാദം തള്ളി FIR

കേസിൽ ഒൻപതാം പ്രതിയാണ് പ്രതിഭയുടെ മകൻ കനിവ്

Update: 2024-12-29 08:27 GMT
Advertising

ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസ് വാർത്ത വ്യാജമാണെന്ന യു. പ്രതിഭ എംഎൽഎയുടെ വാദം തള്ളി എഫ്ഐആർ. പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണെന്ന് എഫ്ഐആറിൽ പറയുന്നു.

കേസിൽ ഒൻപതാം പ്രതിയാണ് പ്രതിഭയുടെ മകൻ കനിവ്. മകൻ നിരപരാധിയെന്നവകാശപ്പെട്ട് ഫേസ്ബുക്ക്‌ ലൈവിലൂടെ യു. പ്രതിഭ എംഎൽഎ രംഗത്ത് എത്തിയിരുന്നു. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News