ഭൂമി തർക്കത്തിൽ സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു;സ്വീഡിഷ് പൗരൻ

വിഷയത്തിൽ കമ്മീഷണർ സഹായിക്കാമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്, ഇതുവരെ സർക്കാരിൽ നിന്നും നല്ല ഇടപെടലാണുണ്ടായത്

Update: 2022-01-02 07:03 GMT
Editor : afsal137 | By : Web Desk
Advertising

ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോവളത്ത് പൊലീസിൽ നിന്നും അപമാനം നേരിട്ട സ്വീഡിഷ് പൗരൻ സ്റ്റീഫൻ ഫോർട്ട. വിഷയത്തിൽ കമ്മീഷണർ സഹായിക്കാമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്, ഇതുവരെ സർക്കാരിൽ നിന്നും നല്ല ഇടപെടലാണുണ്ടായത്, സ്റ്റീഫൻ ഫോർട്ട് വ്യക്തമാക്കി.

സ്റ്റീഫൻറെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കാൻ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ വിവരങ്ങൾ ശേഖരിക്കുന്നതിനായി അദ്ദേഹത്തെ വിളിപ്പിച്ചിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തൽ പ്രദേശവാസികളുമായി തർക്കം നിലിൽക്കുന്ന സാഹചര്യമാണുള്ളത്.

കഴിഞ്ഞ ദിവസമാണ് താമസ സ്ഥലത്ത് ന്യൂ ഇയർ ആഘോഷിക്കാൻ ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്ന സ്റ്റീഫന്റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞത്. പൊലീസ് പരിശോധനക്കിടെയാണ് സംഭവം. പൊലീസ് ബാഗ് പരിശോധിച്ച്, വാങ്ങിയ മദ്യത്തിൻറെ ബില്ല് ചോദിക്കുകയായിരുന്നു. കടയിൽ നിന്ന് ബിൽ വാങ്ങിയില്ലെന്ന് വിദേശി പറയുന്നു. തുടർന്ന് മദ്യം കൊണ്ടുപോകാൻ പറ്റില്ലെന്ന് പൊലീസ് ശഠിക്കുക്കുകയും വിദേശി മദ്യം ഒഴിച്ച് കളയാൻ നിർബന്ധിതനാവുകയുമായിരുന്നു. മദ്യം കുപ്പിയിൽ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗിൽ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താൻ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരൻറെ മറുപടി. ഇതിനിടെ സംഭവത്തിൻറെ ദൃശ്യങ്ങൾ ആളുകൾ പകർത്തുന്നത് കണ്ട പൊലീസുകാരൻ, ബിൽ കാണിച്ചാൽ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News