മുല്ലപ്പെരിയാർ ഡാം തുറന്നുവിടുന്നത് ഇടുക്കി ഡാമിന് ഭീഷണിയല്ല: വൈദ്യുതി മന്ത്രി
ഡാമുകൾ തുറന്നത് മൂലം കെ.എസ്.ഇ.ബിക്ക് നഷ്ടം 45 കോടി
Update: 2021-10-28 06:36 GMT
മുല്ലപ്പെരിയാർ ഡാം തുറന്നുവിടുന്നത് ഇടുക്കി ഡാമിന് ഭീഷണിയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. റൂൾ കർവിനേക്കാൾ ഒന്നരയടി താഴ്ത്തിയാണ് ഇടുക്കിയിലെ ജല നിരപ്പ് നിലനിർത്തുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേസമയം, ഡാമുകൾ തുറന്നത് മൂലം കെ.എസ്.ഇ.ബിക്ക് 45 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ 2020ൽ സർക്കാർ കെ.എസ്.ഇ.ബിയ്ക്ക് എൻ.ഒ.സി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏഴു വർഷത്തെ എൻ.ഒ.സിയാണ് ലഭിച്ചിട്ടുള്ളത്. സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി സഭയെ അറിയിച്ചു.