കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്; 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

മലപ്പുറം, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Update: 2024-05-17 15:05 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: കേരളതീരത്ത് നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

അതേസമയം സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാതലത്തില്‍ 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആലപ്പുഴ, തൃശ്ശൂര്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് നല്‍കി.

ശക്തമായ മഴയില്‍ ഇടുക്കി കാഞ്ഞാര്‍-പുള്ളിക്കാനം-വാഗമണ്‍ റോഡില്‍ പുത്തേടിന് സമീപം മണ്ണിടിഞ്ഞു. മണ്ണുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. രാത്രി യാത്രയില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News