കോട്ടയം ജില്ല സി കാറ്റഗറിയിൽ; കർശന നിയന്ത്രണം ഏർപ്പെടുത്തി ഭരണകൂടം

Update: 2022-01-28 01:29 GMT
Advertising

'സി' വിഭാഗത്തിൽ ഉൾപ്പെട്ടതോടെ കർശന നിയന്ത്രണം ഏർപ്പെടുത്തി കോട്ടയം ജില്ലാ  ഭരണകൂടം. പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് ജില്ല കലക്ടർ ഉത്തരവിറക്കി. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണമെന്നും ഉത്തരവുണ്ട്.

പൊതുപരിപാടികൾക്കുള്ള വിലക്ക് കൂടാതെ വിവാഹ മരണാനന്തര ചടങ്ങുകൾ പരമാവധി ൨൦ പേർക്ക് മാത്രമേ പങ്കെടുക്കാനാകു. സിനിമ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ അവസാന വർഷ ക്ലാസുകളും 10, 12 ഒഴികെയുള്ള എല്ലാ ക്ലാസുകളും ഒരാഴ്ചത്തേക്ക് ഓൺലൈനിലൂടെ മാത്രമേ നടത്താനാകു.

റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കാനാകും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൻ വർദ്ധനവാണ് കോവിഡ് കേസുകളിലുണ്ടായത്. അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികളും ജില്ല ഭരണകൂടം സ്വീകരിച്ചു. 404 ആരോഗ്യ പ്രവർത്തകരെ താല്കാലികമായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ മാത്രം ജില്ലയിൽ 3834 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 88 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. നിലവിൽ 21808 പേരാണ് ചികിത്സയിലുല്ളത്. ആകെ 384760 പേർ കോവിഡ് ബാധിതരായി.

Full View

News Summary : Kottayam District C Category; The government imposed strict controls

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News