തിരുവള്ളൂർ കോട്ടപ്പാറമലയിൽ മണ്ണിടിച്ചിൽ
എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Update: 2024-07-31 18:24 GMT
കോഴിക്കോട്: തിരുവള്ളൂർ കോട്ടപ്പാറമലയിൽ മണ്ണിടിച്ചിൽ. രാത്രിയോടെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഗുളികപ്പുഴ കുടിവെള്ള പദ്ധതിക്കായി വലിയ ടാങ്ക് പ്രദേശത്ത് നിർമിച്ചിരുന്നു. ഈ ടാങ്കിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്.