നിളയിലലിഞ്ഞ് എം.ടി; ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കി
ഇന്ന് അതിരാവിലെയായിരുന്നു ചടങ്ങുകൾ
Update: 2024-12-29 07:05 GMT
മലപ്പുറം: അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ചിതാഭസ്മം നിള ഏറ്റുവാങ്ങി. തിരുനാവായയിലായിരുന്നു നിമഞ്ജനചടങ്ങ്. മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിയത്.
മകൾ അശ്വതിയും അടുത്തബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. ഇന്ന് അതിരാവിലെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ഡിസംബർ 25നാണ് എം.ടി അന്തരിച്ചത്.