'മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് മതിയായ സീറ്റില്ല'; 'കൊട്ട നിറയെ പരാതി'യുമായി കെ.എസ്.യു
കെ.എസ്.യു നിലമ്പൂര്‍ പാലേമാട് യൂണിറ്റ് കമ്മിറ്റിയാണ് വ്യത്യസ്തമായ പ്രതിഷേധ സമരരീതിയുമായി രംഗത്തിറങ്ങിയത്...
നിലമ്പൂർ: മലപ്പുറം ജില്ലയിൽ എസ്.എസ്.എല്‍.സി വിജയിച്ചിട്ടും പ്ലസ് ടുവിന് പഠിക്കാൻ അവസരമില്ലാതെ പുറത്ത് നിൽക്കുന്ന വിദ്യാർത്ഥിളോടുള്ള അവഗണ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് ഒരു 'കൊട്ട നിറയെ പരാതി'യുമായി കെ.എസ്.യു. കെ.എസ്.യു നിലമ്പൂര്‍ പാലേമാട് യൂണിറ്റ് കമ്മിറ്റിയാണ് വ്യത്യസ്തമായ പ്രതിഷേധ സമരരീതിയുമായി രംഗത്തിറങ്ങിയത്.
വിജയങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയോടുള്ള അവഗണന ജില്ലയുടെ വിദ്യാഭ്യാസ രംഗത്തെ ഇരുട്ടിലാക്കുന്ന നടപടിയാണെന്നും ജില്ലക്ക് പുതിയ ബാച്ചുകൾ അനുവദിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും 'കൊട്ട നിറയെ പരാതി'-യിലൂടെ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് ബാസിത്ത്, രാഹുൽ, ഷിബിൽ, ഷഹീർ, അരുൺ, നസൽ, ഫസൽ, ദിൽഷാദ്, ഷിജാസ്,സക്കറിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷമീർ കാസിം, അഖിൽ റഹ്മാൻ, ആരോമൽ ശ്രീകാന്ത്, ഷാഹുൽ, സവാദ് ചുങ്കത്തറ എന്നിവർ പരിപാടിയില്‍ സംസാരിച്ചു.