കെ റെയിൽ സർവേ നടപടികൾ നിർത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി
ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർവേ താൽക്കാലികമായി നിർത്തിവെച്ചത്. ഇന്ന് സംസ്ഥാനത്ത് എവിടെയും സർവേ നടന്നിട്ടില്ല.
Update: 2022-03-25 11:00 GMT
കെ റെയിൽ സർവേ നടപടികൾ നിർത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നയപരമായി സർക്കാർ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. പ്രതിഷേധത്തിന്റെ ഭാഗമായി എവിടെയെങ്കിലും താത്ക്കാലികമായി നിർത്തിവെച്ചിട്ടുണ്ടാവാം. അത് സർക്കാർ തീരുമാനപ്രകാരമല്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു.
ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർവേ താൽക്കാലികമായി നിർത്തിവെച്ചത്. ഇന്ന് സംസ്ഥാനത്ത് എവിടെയും സർവേ നടന്നിട്ടില്ല. ഓരോ ജില്ലകളിലെയും സാഹചര്യം പരിശോധിച്ചായിരിക്കും സർവേ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ഔദ്യോഗികമായി സർവേ നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് കെ റെയിൽ നൽകുന്ന വിശദീകരണം. ഓരോ ജില്ലയിലെയും സാഹചര്യം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും കെ റെയിൽ വ്യക്തമാക്കി.