വനിതാ ജീവനക്കാരുടെ സ്ഥലംമാറ്റം: തൊഴിലുടമകൾ സഹാനുഭൂതിയോടെ പെരുമാറണമെന്ന് ഹൈക്കോടതി

സ്ഥലംമാറ്റം ചോദ്യംചെയ്തുള്ള രണ്ട് സ്ത്രീകളുടെ ഹരജിയിലാണ് കോടതിയുടെ പരാമർശം

Update: 2024-01-15 11:50 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: വനിതാ ജീവനക്കാരുടെ സ്ഥലംമാറ്റം പരിഗണിക്കുമ്പോൾ തൊഴിലുടമകൾ സഹാനുഭൂതിയോടെ പെരുമാറണമെന്ന് ഹൈക്കോടതി. കുട്ടികളെയും പ്രായമേറിയ മാതാപിതാക്കളെയും സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് സ്ത്രീകൾ. പുതിയ സ്ഥലത്തേക്ക് മാറ്റുമ്പോൾ ജോലിയും കുടുംബവും ഒരുപോലെ കൊണ്ടുപോകാൻ അവർക്കു ബുദ്ധിമുട്ടുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യങ്ങളിൽ തൊഴിലുടമകൾ തുറന്ന മനസും സഹാനുഭൂതിയും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ പറഞ്ഞു. സ്ഥലംമാറ്റം ചോദ്യംചെയ്തുള്ള രണ്ട് സ്ത്രീകളുടെ ഹരജിയിലാണ് കോടതിയുടെ പരാമർശം. ഹരജിക്കാരുടെ സ്ഥലംമാറ്റ കാര്യത്തിൽ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തീരുമാനം എടുക്കുന്നതുവരെ തൽസ്ഥിതി തുടരാനും കോടതി നിർദേശം നൽകി.

Summary: The Kerala High Court directs employers to be sympathetic while considering transfer of women employees

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News