കണ്ണൂരില്‍ എസ്.കെ.എസ്.എസ്.എഫ് നേതാവിനെതിരെ അക്രമം; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കടവത്തൂര്‍ തെണ്ടപറമ്പ് മദ്‌റസയില്‍ നിന്നും തൂവക്കുന്ന് യമാനിയ അറബി കോളജിലേക്ക് പോകുന്നതിനിടെ കാറിലും ബൈക്കിലുമായി പിന്തുടര്‍ന്ന സംഘമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബൂബക്കര്‍ യമാനിയെയും സഹപ്രവര്‍ത്തകന്‍ ശഫീഖ് വാഫിയേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.
Update: 2021-08-11 11:31 GMT
എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍.വി അബൂബക്കര്‍ യമാനിക്ക് നേരെ അക്രമം നടന്നതായി പരാതി . ഇന്നലെ രാത്രി 11 മണിയോടെ കല്ലിക്കണ്ടി-തൂവക്കുന്ന് റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. കടവത്തൂര്‍ തെണ്ടപറമ്പ് മദ്‌റസയില്‍ നിന്നും തൂവക്കുന്ന് യമാനിയ അറബി കോളജിലേക്ക് പോകുന്നതിനിടെ കാറിലും ബൈക്കിലുമായി പിന്തുടര്‍ന്ന സംഘമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബൂബക്കര്‍ യമാനിയെയും സഹപ്രവര്‍ത്തകന്‍ ശഫീഖ് വാഫിയേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.
തലപ്പാവ് ചെളിയിയില്‍ വലിച്ചെറിഞ്ഞതിന് ശേഷം രണ്ടുപേരെയും മര്‍ദിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം കൊളവല്ലൂര്‍ പൊലിസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു.