ആന മറിച്ചിട്ട പന ദേഹത്ത് വീണു; കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
സ്‌കൂട്ടറിൽ സഞ്ചരിച്ച വിദ്യാർഥികളുടെ ദേഹത്തേക്ക് പന വീഴുകയായിരുന്നു
Update: 2024-12-14 16:24 GMT
കൊച്ചി: നേര്യമംഗലത്ത് കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ് ബൈക്ക് യാത്രികർക്ക് പരിക്ക്. കോതമംഗലം എം.എ കോളജിലെ അൽത്താഫ്,ആൻമരിയ എന്നിവരുടെ ദേഹത്തേക്കാണ് പന വീണത്. ഇതിൽ ആൻമരിയയുടെ നില ഗുരുതരമാണ്.
ഇന്ന് വൈകുന്നേരം നേര്യമംഗലം ചെമ്പൻകുഴി ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. ഇവിടെയിറങ്ങിയ കാട്ടാന പന മറിച്ചിടുകയും ഇത് വിദ്യാർഥികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശിയാണ് ആൻമരിയ. അൽത്താഫിന്റെ പരിക്ക് ഗുരുതരമല്ല.