മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു
138.80 അടിയാണ് നിലവിലെ ജലനിരപ്പ്
Update: 2022-08-11 01:16 GMT
ഇടുക്കി: നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴ്ന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ അടച്ചു.138.80 അടിയാണ് നിലവിലെ ജലനിരപ്പ്.പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവിലും കുറവുണ്ടായി. ഇതോടെ പെരിയാറിൽ ജലനിരപ്പ് താഴ്ന്നു. അതേസമയം ഇടുക്കി ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയാത്തതിനാൽ തടിയമ്പാട് ചപ്പാത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. 2387.32 അടിയാണ് ചെറുതോണി ഡാമിലെ ജലനിരപ്പ്.വീടുകളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങിയതോടെ ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.