'ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ല'; എസ്.എൻ.ഡി.പി നേതാവിന്‍റെ ബന്ധുവീട്ടിൽ റീത്ത് വെച്ച് ഭീഷണി

പി.എം രവീന്ദ്രൻ യൂണിയൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ മകന്റെ കൈവെട്ടുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്

Update: 2023-05-23 06:59 GMT
Advertising

കോഴിക്കോട്: എസ്.എൻ.ഡി.പി വടകര യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രന് റീത്തു വെച്ച് ഭീഷണി. രവീന്ദ്രന്റെ മകന്റെ ഭാര്യാ വീടിന് മുന്നിലാണ് റീത്തും ഭീഷണി കത്തും വെച്ചത്. പി.എം രവീന്ദ്രൻ യൂണിയൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ മകന്റെ കൈവെട്ടുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

സംഭവത്തിൽ വടകര പൊലീസെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെയും രവീന്ദ്രന്റെ വീട്ടിലും ബന്ധു വീട്ടിലും കല്ലേറുണ്ടായിട്ടുണ്ട് , എന്നാൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News