വില പേടിച്ച് ബ്രാന്‍ഡഡ് ഷര്‍ട്ടുകളില്‍ നിന്ന് ഇനി അകന്നു നില്‍ക്കേണ്ടതേയില്ല!
മീഡിയവണ്‍ എക്സലൻസ് ഇൻ ടെക്സ്റ്റൈൽസ് ആൻഡ് അപ്പാരൽ ഇൻഡസ്ട്രി ബിസിനസ്സ് അവാര്‍ഡ് അഡ്നോക്സ് അപ്പാരൽസ് മാനേജിങ് ഡയറക്ടർ നൗഫൽ ചാലിലിന്
ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരായിരിക്കാന്‍, ശ്രദ്ധിക്കപ്പെടാന്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മാത്രം തിരഞ്ഞുപിടിച്ച് വാങ്ങുന്നവരാണോ നിങ്ങള്‍? ഒരു വസ്ത്രം വാങ്ങുമ്പോള്‍ വിലയ്ക്കാണോ ഗുണത്തിനാണോ പ്രാധാന്യം നല്‍കേണ്ടത്? പലപ്പോഴും ഇഷ്ട വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ ആളുകള്‍ക്കുള്ള സംശയങ്ങളാണിത്.
നാം ധരിക്കുന്ന വസ്ത്രത്തിന്‍റെ ഗുണമാണ്, ആ വസ്ത്രം നല്ല ബ്രാന്‍ഡാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. വിദേശരാജ്യങ്ങളില്‍നിന്നും മറ്റുമുള്ള ബ്രാന്‍ഡുകള്‍ ഇടനിലക്കാരിലൂടെ മാറിമറിഞ്ഞ് നമ്മുടെ കയ്യിലെത്തുമ്പോള്‍, അവരുടെ ലാഭവും കമ്മീഷനും എല്ലാം കൂടി കൂട്ടിക്കൂട്ടി പ്രൊഡക്ഷന്‍ കോസ്റ്റിനേക്കാള്‍ പലമടങ്ങ് വില രേഖപ്പെടുത്തിയ പ്രൈസ് ടാഗ് ആ വസ്ത്രത്തില്‍ തൂങ്ങും. അതുകണ്ട് നമ്മുടെ കണ്ണും തള്ളും. പറഞ്ഞു വരുന്നത് പുരുഷ വസ്ത്രവിപണിയെ കുറിച്ചാണ്.
കോട്ടണ്‍, ലിനന്‍, പോളിസ്റ്റര്‍, മിക്സഡ് കോട്ടണ്‍/പോളിസ്റ്റര്‍ തുടങ്ങി പുരുഷന്റെ ഷര്‍ട്ട് വിപണിയില്‍ വ്യത്യസ്തതകള്‍ ഏറെയാണ്. ഇവയെല്ലാം നല്‍കുന്ന വിദേശ ബ്രാന്‍ഡുകളും സ്വദേശ ബ്രാന്‍ഡുകളും ഉണ്ട്. വാന്‍ ഹ്യൂസന്‍ (Van Heusen), ആരോ (Arrow Shirt), പീറ്റർ ഇംഗ്ലണ്ട് (Peter England), ലൂയിസ് ഫിലിപ്പ് (Louis Philippe), ഇന്ത്യൻ ടെറെയ്ൻ (Indian Terrain) തുടങ്ങി, പലര്‍ക്കും ഇഷ്ട ബ്രാന്‍ഡ് പലതാണ്. താങ്ങാവുന്ന വിലയല്ല എന്നതാണ് ഇത്തരം ബ്രാന്‍ഡഡ് ഷര്‍ട്ടുകളെ സാധാരണക്കാരില്‍ നിന്ന് അകറ്റുന്നത്.
എന്നാല്‍ ഗുണമേന്മയുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെ ഉത്പാദിക്കുകയാണെങ്കില്‍ വില കുറയില്ലേ. അത്തരമൊരു ചിന്തയില്‍ നിന്നാണ് കെ.എന്‍.എഫ് ക്ലോത്തിംഗ് കോ, അഡ്നോക്സ് എന്ന ബ്രാന്‍ഡിന് തുടക്കം കുറിക്കുന്നത്. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ടീ ഷര്‍ട്ടുകളും, ജീന്‍സുകളും, ട്രൌസറുകളും ആണ്‍കുട്ടികള്‍ക്കായുള്ള ഷര്‍ട്ടുകളും ബോട്ടംവെയറുകളും എല്ലാമായി പുരുഷവസ്ത്രങ്ങളുടെ അവസാന വാക്കായി അഡ്നോക്സ്‍ ഷോറൂമുകള്‍ മാറിക്കഴിഞ്ഞു.
2007ൽ നാല് ടെയ്‍ലറിങ് മെഷീനുകളുമായാണ് കെ.എന്‍.എഫ് ക്ലോത്തിംഗ് തങ്ങളുടെ യാത്ര ആരംഭിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയിലങ്ങോളമിങ്ങോളവും ഗള്‍ഫ് രാജ്യങ്ങളിലുമായി തങ്ങളുടെ വിതരണ ശൃംഖല വ്യാപിപ്പിച്ചു കഴിഞ്ഞു കെ.എന്‍.എഫ് ഗ്രൂപ്പ്.
2017 ലാണ് അവര്‍ അഡ്നോക്സ്‍ എന്ന പേരില്‍ പുരുഷവസ്ത്രങ്ങള്‍ക്ക് മാത്രമായി ഒരു ബ്രാന്‍ഡ് പുറത്തിറക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് 100 സ്റ്റോറുകള്‍ എന്ന ലക്ഷ്യത്തില്‍ ഒറ്റ ദിവസം തന്നെ എട്ടു സ്റ്റോറുകള്‍ തുറന്നാണ് അഡ്നോക്സ് എന്ന ബ്രാന്‍ഡിനെ ജനങ്ങള്‍ക്കിടയിലേക്ക് കെ.എന്‍.എഫ് അവതരിപ്പിച്ചത്. ഇപ്പോള്‍ ദക്ഷിണ ഇന്ത്യയിലാകെ 40 സ്റ്റോറുകള്‍ അഡ്നോക്‍സ് തുറന്നു കഴിഞ്ഞു. 2022 ആകുമ്പോഴേക്കും 100 സ്റ്റോറുകള്‍ തുറക്കുകയാണ് അഡ്നോക്സ് ലക്ഷ്യം വെക്കുന്നത്.
താങ്ങാവുന്ന വിലയില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ എന്നതാണ് അഡ്നോക്സിന്‍റെ പ്രത്യേകത. മാത്രമല്ല, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഉത്പന്നങ്ങളുടെയും ചെരുപ്പുകളുടെയും നിര്‍മ്മാണ രംഗത്തേക്കും കടക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഹോട്ടൽ വ്യവസായത്തിലേക്കും ബിസിനസ് വിപുലീകരിച്ചിരിക്കുകയാണ് അഡ്നോക്സ്. സത്‍വ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നും ബ്രോവിക് ഫ്രൈഡ് ചിക്കന്‍ എന്നുമുള്ള പേരുകളിലാണ് ഫുഡ് ഇന്‍ഡസ്ട്രിയിലേക്കുള്ള കെ.എന്‍.എഫ് ഗ്രൂപ്പിന്‍റെ എന്‍ട്രി.
ഉയർന്ന ഗുണമേന്മയുള്ള തുണിത്തരങ്ങളുപയോഗിച്ച് സ്വന്തമായി ഉൽപാദിപ്പിക്കുന്നു എന്നതാണ് അഡ്നോക്സിനെ മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നത്. പരിചയസമ്പന്നരായ ഡിസൈനർമാരും സ്റ്റാഫുകളും മാനേജുമെന്‍റ് ടീമംഗങ്ങളും 400ത്തിലധികം മികച്ച സജ്ജീകരണവുമുള്ള മെഷീനുകളും ആണ് ഈ രംഗത്തെ മേന്മ നിലനിര്‍ത്താന്‍ അതിന് അവരെ സഹായിക്കുന്നത്.
2025 ഓടെ അഡ്നോക്സ് ലൈഫ്‍സ്റ്റൈല്‍ റീട്ടെയിൽ ഔട്‍ലെറ്റുകളുടെ എണ്ണം 250 ആയി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ടീം. ആ ലക്ഷ്യത്തിലേക്ക് അവരെ നയിക്കുന്നത് യുവത്വവും ചുറുചുറുക്കുമുള്ള അതിന്‍റെ എം. ഡി നൗഫൽ ചാലിലാണ്. ക്വാളിറ്റിയിലെ വിട്ടുവീഴ്ചയില്ലാ മനോഭാവവും ടെക്സ്റ്റൈല്‍ ബിസിനസ് രംഗത്തെ കഠിനാധ്വാനവും മുന്‍നിര്‍ത്തി, ഇത്തവണത്തെ മീഡിയവണ്‍ എക്സലൻസ് ഇൻ ടെക്സ്റ്റൈൽസ് ആൻഡ് അപ്പാരൽ ഇൻഡസ്ട്രി ബിസിനസ്സ് അവാര്‍ഡ് അഡ്നോക്സ് അപ്പാരൽസ് മാനേജിങ് ഡയറക്ടർ നൗഫൽ ചാലിലിനായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിസിനസ് മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയവരെയും നൂതന ആശയങ്ങളിലൂടെ സ്വന്തം സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നവരെയും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നവരെയും ആദരിക്കുക ലക്ഷ്യം വെച്ചാണ് മീഡിയവണ്‍ ബിസിനസ് എക്സലെന്‍സ് പുരസ്കാരം നല്‍കുന്നത്. ബിസിനസ്, സംരംഭക രംഗത്തെ 19 വ്യക്തികള്‍ക്കാണ് മീഡിയവണ്‍ ഇത്തവണ പുരസ്കാരം നല്‍കിയത്.
കേരളത്തിന്‍റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ടി. ബാലകൃഷ്ണന്‍ ഐ.എ.എസ് ആയിരുന്നു ഈ പുരസ്കാര പ്രക്രിയയുടെ ജൂറി ചെയര്‍മാന്‍. സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍ സി.ഇ.ഒ സജി ഗോപിനാഥ്, വ്യവസായ വകുപ്പിന്‍റെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം. അബ്ദുള്‍ മജീദ്, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്‍റ് ദാമോദര്‍ അവനൂര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ചേര്‍ന്നാണ് പുരസ്‍കാരങ്ങള്‍ വിതരണം ചെയ്തത്.