യാത്രയും എന്‍.ടി.ആറും ഒരുമിച്ച് തിയേറ്ററുകളിലേക്ക് 

പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് രണ്ടും പ്രദര്‍ശനത്തിനെത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നാല്‍ സിനിമയെ ബാധിക്കുമെന്ന് കണ്ടാണ് പുതിയ നീക്കം.

Update: 2018-11-24 08:16 GMT
Advertising

ടോളിവുഡില്‍ രണ്ട് മഹാന്മാരുടെ ജീവചരിത്രങ്ങളാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. വൈ.എസ്.ആറിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മഹാനടന്‍ മമ്മൂട്ടിയാണ് അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. എന്‍ടിആറിന്റെ ജീവിത കഥയാണ് മറ്റൊന്ന്. ഈ രണ്ട് ചിത്രങ്ങളും വേറിട്ട് റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടും ഒരുമിച്ച് തിയേറ്ററുകളിലെത്തുമെന്നാണ്. അതിനാല്‍ തന്നെ ആരാധകര്‍ ആവേശത്തിലാണ്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടാം വാരം രണ്ടും തിയേറ്ററുകളിലെത്തും. യാത്ര ഈ ഡിസംബറിലും എന്‍ടിആറിന്റേത് വരുന്ന ജനുവരിയിലും തിയേറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതി. അതേസമയം ചിത്രത്തിന്റെ അണിയറക്കാര്‍ ഇതു സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് രണ്ടും പ്രദര്‍ശനത്തിനെത്തും. അല്ലെങ്കില്‍ പെരുമാറ്റചട്ടം നിലവില്‍ വന്നാല്‍ സിനിമയുടെ റിലീസ് ഇനിയും വൈകുമെന്ന് കണ്ടാണ് പുതിയ നീക്കം. മാഹില്‍ രാഘവ് ആണ് യാത്ര സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയിലൂടെ ഇതിനകം തന്നെ യാത്ര ശ്രദ്ധ നേടിക്കഴിഞ്ഞു.

ഫസ്റ്റ്‌ലുക്ക് പോസ്റ്ററൊക്കെ ചര്‍ച്ചയായിരുന്നു. തെലുങ്കിന് പുറമെ തമിഴിലും ചിത്രം എത്തും. മമ്മൂട്ടി തന്നെയാണ് രണ്ടിലും ശബ്ദം നല്‍കിയിരിക്കുന്നത്. അതേസമയം എന്‍ടിആറിന്റെ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുക. എന്‍.ടി.ആറിന്റെ ജീവിതകഥയും നേട്ടങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. നന്ദമുരി ബാലകൃഷ്ണ എന്‍.ടി.ആറിന്റെ വേഷത്തിലെത്തുന്ന ചിത്രം ക്രിഷ് സംവിധാനം ചെയ്യുന്നു. മഹേഷ് ബാബു , വെങ്കിടേഷ്, റാണാ ദഗുബതി, പ്രകാശ് രാജ്, നാഗചൈതന്യ, കീർത്തി സുരേഷ്, മുരളി ശർമ്മ തുടങ്ങി വലിയ താരനിര ഇതിൽ അണിനിരക്കുന്നുണ്ട്.

Tags:    

Similar News