” ഞാനിപ്പോൾ വീട്ടിനുള്ളിൽ ഉറങ്ങാറില്ല. അവൻ വന്നാൽ വാതിൽ മുട്ടുന്നത് കേള്‍ക്കാന്‍ പറ്റിയില്ലെങ്കിലോ.."നജീബിന്‍റെ ഉപ്പ വിതുമ്പുന്നു
ജെ എൻ യു വിൽ വെച്ച് എബിവിപി പ്രവർത്തകരുടെ മർദ്ദനത്തിനിരയായ ശേഷം കാണാതായ നജീബ് അഹമ്മദിനെ കണ്ടെത്താനാവാതെ ഇപ്പോഴും പോലീസും അധികൃതരും
നജീബിന്‍റെ ഉപ്പയും സഹോദരനും വീട്ടില്‍
ജെ എൻ യു വിൽ വെച്ച് എബിവിപി പ്രവർത്തകരുടെ മർദ്ദനത്തിനിരയായ ശേഷം കാണാതായ നജീബ് അഹമ്മദിനെ കണ്ടെത്താനാവാതെ ഇപ്പോഴും പോലീസും അധികൃതരും. ” ഞാനിപ്പോൾ വീട്ടിനുള്ളിൽ ഉറങ്ങാറില്ല. പുറത്തു കിടക്കും. അവൻ വന്നാൽ വാതിൽ മുട്ടുന്നത് എനിക്ക് കേൾക്കാൻ പറ്റിയില്ലെങ്കിലോ..” ഹൃദയം പൊട്ടുന്ന വേദനയോടെ നജീബ് അഹമ്മദിന്റെ പിതാവ് നഫീസ് അഹമ്മദ് പറഞ്ഞ വാക്കുകളാണിത്. ഉത്തർപ്രദേശിലെ നജീബിന്റെ സ്വവസതിയിലാണ് നഫീസ് അഹമ്മദ് ദിവസവും തന്റെ മകൻ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്നത്.
ഡൽഹിയിൽ സാകിർ നഗറിൽ ബന്ധുവിന്റെ വീട്ടിൽ കഴിയുന്ന നജീബിനെ ഉമ്മയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. അവർ പറയുന്നു ” എനിക്ക് രാത്രി ഉറങ്ങാനാവുന്നില്ല.ഇടയ്ക്കിടയ്ക്ക് ഞെട്ടിയുണരുന്നു . അപ്പോഴൊക്കെ ഞാൻ എന്റെ മകൻ ഇപ്പോൾ എവിടെയാണെന്ന് ആലോചിക്കും” .എന്റെ മകനെ തിരിച്ചുലഭിക്കാൻ വേണ്ടി എവിടെയും പോയി സമരം ചെയ്യാൻ തയ്യാറാണെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് പറയുന്നു.
നജീബ് അഹമ്മദിനെ കാണാതായിട്ട് ഇരുപത്തിയെട്ടു ദിവസം തികയുമ്പോഴും നജീബിനെ മർദിച്ചവർക്കെതിരെ പോലീസും യൂണിവേയ്സിറ്റി അധികൃതരും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. ദൽഹി പോലീസ് കേസ് ക്രൈംബാഞ്ചിനു കൈമാറിയിട്ടുണ്ട്.
500, 1000 രൂപാ നോട്ടുകള്‍ ഇല്ലാതാക്കിയതിന്‍റെ നെട്ടോട്ടത്തില്‍ നജീബിന്‍റെ തിരോധാനം എങ്ങുമെത്താതെ പോകുന്നതിനെതിരെ സോഷ്യല്‍ മീഡിയകളിലും വന്‍ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ജെ എൻ യു വിദ്യാർത്ഥിയൂണിയൻ നജീബ് അഹമ്മദിന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ്.