അടുത്ത ലക്ഷ്യം ശബരിമല: തൃപ്തി ദേശായി

Update: 2016-12-02 12:01 GMT
Editor : Trainee
അടുത്ത ലക്ഷ്യം ശബരിമല: തൃപ്തി ദേശായി
Advertising

മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂര്‍ അമ്പലത്തിലും മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശം നേടിയെടുത്തതിന് പിന്നാലെയാണ് അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂര്‍ അമ്പലത്തിലും മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശം നേടിയെടുത്തതിന് പിന്നാലെ അടുത്ത ലക്ഷ്യം കേരളത്തിലെ ശബരിമല ധർമ്മശാസ്താക്ഷേത്രമാണെന്ന് ലിംഗ സമത്വ ആക്ടിവിസ്റ്റായ തൃപ്തി ദേശായി.

10 മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ജനുവരിയില്‍ കേരളത്തില്‍ വരുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കുമെന്നും തൃപ്തി പറഞ്ഞു. ശബരിമല തന്ത്രി കുടുംബത്തിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും കീഴിലാണ് പത്തനംതിട്ടയില്‍ സ്ഥിതി ചെയ്യുന്ന ശബരിമല.

“ആര്‍ത്തവം പ്രകൃതിപരമാണ്. ഒരു ദൈവവും അത് അശുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. പ്രാര്‍ത്ഥന എന്നത് ഭരണഘടനാപരമായ അവകാശമാണ്. ആ അവകാശത്തിനായി ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും” തൃപ്തി പറഞ്ഞു.

അതേ സമയം സ്ത്രീകളെ കൊണ്ട് തന്നെ ഈ മുന്നേറ്റം തടയുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ആചാരപ്രകാരമുള്ള വിലക്ക് ശബരിമലയില്‍ തുടരുമെന്നും തൃപ്തി ദേശായിയുടെ പ്രഖ്യാപനത്തെ ഭീഷണിയായി കാണുന്നില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായ പ്രയാര്‍ ഗോപാലക‍ൃഷ്ണന്‍ പ്രതികരിച്ചു.

Writer - Trainee

contributor

Editor - Trainee

contributor

Similar News