നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയതിന് ശേഷം രാജ്യത്തെ  പാവപ്പെട്ടവര്‍ സമാധാനത്തോടെ ഉറങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Update: 2017-08-21 03:43 GMT
Editor : Trainee
നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയതിന് ശേഷം രാജ്യത്തെ  പാവപ്പെട്ടവര്‍ സമാധാനത്തോടെ ഉറങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Advertising

ധനികര്‍ക്കാണ് ഉറക്കമില്ലാതായത്, അവര്‍ ഉറക്കഗുളിക തേടി നടക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

500രൂപ, 1000 രൂപ നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയതിന് ശേഷം രാജ്യത്തെ പാവപ്പെട്ടവര്‍ സമാധാനത്തോടെ ഉറങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ധനികര്‍ പണം കിട്ടാതെ അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടമോടുകയാണെന്നും ധനികര്‍ക്കാണ് ഉറക്കമില്ലാതായത്, അവര്‍ ഉറക്കഗുളിക തേടി നടക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാ പൂരില്‍ ബി.ജെ.പിയുടെ മെഗാ റാലി അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പണത്തിന് യാതൊരു ക്ഷാമവുമില്ലെന്നും എവിടെയാണ് ഈ പണമൊക്കെ സൂക്ഷിച്ചിരിക്കുന്നതെന്ന് നമുക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അഴിമതി ഇല്ലാതാക്കേണ്ടതുണ്ട്. അതിനായി ഓരോ വീടുതോറും കയറി പരിശോധന നടത്താന്‍ എനിക്കു കഴിയില്ല. അതിനാല്‍ ഞാന്‍ എല്ലാ നോട്ടുകളെയും ഒരുവിലയുമില്ലാത്ത കടലാസുകളാക്കി മാറ്റി’ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കാര്യം പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. ആളുകള്‍ ബുദ്ധിമുട്ട് നേരിടുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. അതുകൊണ്ടാണ് ഇതുമറികടക്കാന്‍ ആളുകളെ സഹായിക്കാനായി താന്‍ നേരിട്ട് പ്രവര്‍ത്തിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.
''ഇന്ന് പണ്ഡിറ്റ് നെഹിറുവിന്‍റെ ജന്മദിനമാണ്. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോ കുടുംബമോ തുറക്കാതിരുന്ന ഫയലുകള്‍ തുറക്കുകയും നെഹ്റു ചെയ്യാനാഗ്രഹിച്ചത് ഞാന്‍ നടപ്പിലാക്കുകയും ചെയ്യും.'' എന്നും മോദി കൂട്ടിച്ചേര്‍ത്തു.

500, 1000 നോട്ടുകളുടെ മാലകള്‍ കിട്ടിക്കൊണ്ടിരുന്ന നേതാക്കള്‍ക്ക് ഈ പ്രസ്താവന വളരെ പ്രയാസകരമായ ഒന്നാണ്, കാരണം അവ ഇനി വെറും പേപ്പറുകള്‍ മാത്രമാണല്ലോ എന്നും . ''പലരും ചിരിച്ച മുഖത്തോടെ പറയുന്നുണ്ട് മോദിജീ നിങ്ങള്‍ ചെയ്തതാണ് ശരിയെന്ന്. പക്ഷെ അവരുടെ പാര്‍ട്ടിക്കകത്ത് എന്നെ എതിര്ക്കേണ്ടി വരുന്നത് കൊണ്ടുമാത്രമാണ് അവര്‍ തുറന്ന് പറയാത്തത്'' അദ്ദേഹം തുറന്നടിച്ചു
വ്യത്യസ്തമായി നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുകളുണ്ടാവും. പക്ഷെ അതിന്റെ ഉദ്ദേശ്യം നല്ലതാണെന്നും മോദി പറഞ്ഞു.

Writer - Trainee

contributor

Editor - Trainee

contributor

Similar News