മൂര്‍ഖനൊപ്പം സെല്‍ഫി എടുത്ത യുവാവിന് 25,000 രൂപ പിഴ
ഇയാള്‍ക്കെതിരെ വനസസംരക്ഷണ നിയമപ്രകാരം 25,000 രൂപ പഴ ചുമത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സെല്‍ഫിയില്‍ പുതുവഴികള്‍ തേടിക്കൊണ്ടിരിക്കുന്നവരാണ് ഭുരിഭാഗം യുവാക്കളും. സെല്‍ഫി എങ്ങിനെ വ്യത്യസ്തമാക്കാം എന്ന ചിന്തയില്‍ ചെന്നു ചാടുന്ന കുഴപ്പങ്ങളും ചെറുതല്ല. ഗുജറാത്ത്,വഡോദരയിലെ യാഹേഷ് ബരോട് എന്ന യുവാവിനും പറ്റി ഇത്തരത്തിലൊരു കെണി. മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫി എടുത്ത യുവാവിന് ഇപ്പോള്‍ 25,000 പിഴ അടയ്ക്കേണ്ട അവസ്ഥയായി.
മൂര്‍ഖനൊപ്പം സെല്‍ഫിയെടുത്ത് യാഹേഷ് അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 1000 രൂപയ്ക്ക് മൂര്‍ഖന്‍ വില്‍പ്പനയ്ക്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിച്ചത്. ഒരു ലക്ഷത്തിലധികം ലൈക്കും ലഭിച്ചു. ചിത്രം പിന്നീട് വാട്ട്സ്ആപ്പും മറ്റ് മാധ്യമങ്ങള്‍ വഴിയും വൈറലാവുകയും ചെയ്തു. ഇത് മൃഗസ്നേഹികളുടെ കണ്ണില്‍ പെടുകയും അവര്‍ ഈ വിവരം വനം വകുപ്പിന് കൈമാറുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥരോട് യുവാവ് മൂര്‍ഖനൊപ്പം സെല്‍ഫി എടുത്തുവെന്ന് സമ്മതിച്ചു. ഇയാള്‍ക്കെതിരെ വനസസംരക്ഷണ നിയമപ്രകാരം 25,000 രൂപ പഴ ചുമത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.