രാജസ്ഥാനിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ പൊലീസായി ഗംഗാകുമാരി
Update: 2018-04-24 22:09 GMT
തുടര്‍ന്ന് ജസ്റ്റിസ് ദിനേശ് മേത്ത ഗംഗയ്ക്ക് അനുകൂലമായി ഉത്തരവിടുകയായിരുന്നു
രാജസ്ഥാനിലെ ആദ്യ വനിതാ ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍സ്റ്റബിളായി ഗംഗാകുമാരിയെ നിയമിച്ചു. നിയമപോരാട്ടത്തിന് ശേഷമാണ് ഗംഗാകുമാരി രാജസ്ഥാന് പൊലീസിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിതാ പൊലീസായി ചുമതലയേറ്റത്.
ജലോര്‍ സ്വദേശിയായ ഗംഗാകുമാരിക്ക് യോഗ്യതയുണ്ടായിരുന്നിട്ടും നിയമനം ലഭിച്ചിരുന്നില്ല. ഒടുവില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് ദിനേശ് മേത്ത ഗംഗയ്ക്ക് അനുകൂലമായി ഉത്തരവിടുകയായിരുന്നു. സര്‍ക്കാര്‍ തസ്തികയിലെത്തുന്ന രാജസ്ഥാനിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും ട്രാന്‍സ്ജെന്‍ഡര്‍ വനിതയാണ് ഗംഗാകുമാരി.