ഗുര്‍മെഹറിനെ പരിഹസിക്കരുത്; സെവാഗിന് ഗംഭീറിന്റെ പരോക്ഷ തിരുത്ത്

Update: 2018-04-28 20:12 GMT
Editor : Alwyn K Jose
ഗുര്‍മെഹറിനെ പരിഹസിക്കരുത്; സെവാഗിന് ഗംഭീറിന്റെ പരോക്ഷ തിരുത്ത്
Advertising

എബിവിപിയുടെ അക്രമങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കുമെതിരെ ഫേസ്‍ബുക്ക് പോസ്റ്റുകളിലൂടെ പ്രചരണം നടത്തിയ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൌറിനെ പരിഹസിച്ചവര്‍ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൌതം ഗംഭീര്‍.

എബിവിപിയുടെ അക്രമങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കുമെതിരെ ഫേസ്‍ബുക്ക് പോസ്റ്റുകളിലൂടെ പ്രചരണം നടത്തിയ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൌറിനെ പരിഹസിച്ചവര്‍ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൌതം ഗംഭീര്‍. അഭിപ്രായ സ്വാതന്ത്ര്യം ഈ രാജ്യത്ത് നഷ്ടമായിട്ടില്ല. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ എല്ലാവരും വളഞ്ഞിട്ട് പരിഹസിക്കുന്നതോളം നിന്ദ്യമായ പ്രവര്‍ത്തി വേറെയില്ല. എല്ലാവര്‍ക്കും തുല്യവും പൂര്‍ണവുമായിരിക്കണം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം. ജീവിതത്തില്‍ ദിനേന ഇത് പ്രാവര്‍ത്തികമാക്കണമെന്ന കാര്യവും മനസിലാക്കണമെന്നും ഗംഭീര്‍ ട്വിറ്ററിലൂടെ പറഞ്ഞു.

ഗുര്‍മെഹറിനെ പിന്തുണച്ച് ഇതാദ്യമായാണ് ഒരു കായിക താരം രംഗത്തുവരുന്നത്. നേരത്തെ ഗുര്‍മെഹറിനെ പരിഹസിച്ച് വിരേന്ദര്‍ സെവാഗും ഒളിമ്പിക് താരം യോഗേശ്വര്‍ ദത്തും രംഗത്തെത്തിയിരുന്നു. കാര്‍ഗിലില്‍ തന്റെ പിതാവിനെ മരണം കവര്‍ന്നെടുക്കാന്‍ കാരണം പാകിസ്താനല്ലെന്നും മറിച്ച് യുദ്ധമാണെന്നുമായിരുന്നു ഗുര്‍മെഹറിന്റെ പ്രചരണത്തിന്റെ ഒരു വാചകം. എന്നാല്‍ തന്റെ രണ്ടു ട്വിപ്പിള്‍ സെഞ്ച്വറി അടിച്ചത് ബാറ്റ് ആണെന്നും താനല്ലെന്നും എന്ന രീതിയില്‍ പരിഹസിച്ചായിരുന്നു സെവാഗിന്റെ പ്രതികരണം. ''ഇന്ത്യന്‍ സൈന്യത്തോട് അങ്ങേയറ്റം ബഹുമാനമുള്ള വ്യക്തിയാണ് താന്‍. അവരുടെ സേവനം സമാനതകളില്ലാത്തതാണ്. എന്നാല്‍ സമീപകാലത്തെ ചില സംഭവങ്ങള്‍ നിരാശയുണ്ടാക്കുന്നതാണ്. സ്വതന്ത്ര രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇവിടെ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പാക്കുന്നുണ്ട്. സമാധാനം ലക്ഷ്യമിട്ട് ഭീകരമായ യുദ്ധത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാന്‍ രാജ്യത്തിന് വേണ്ടി സ്വജീവന്‍ ത്യജിച്ച ഒരു അച്ഛന്റെ മകള്‍ക്ക് അവകാശമുണ്ട്. അവളെ വളഞ്ഞിട്ട് പരിഹസിച്ച് തങ്ങളുടെ രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ ആരും കാണരുത്. എല്ലാവരെയും പോലെ തന്റെ അഭിപ്രായം പറയാന്‍ അവള്‍ക്കും അവകാശമുണ്ട്. അതിനോട് യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ പരിഹസിക്കുന്നത് നിന്ദ്യമാണ്. - ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ അവസാനിക്കുന്നു. രാംജാസ് കോളജിലെ എബിവിപി ഗുണ്ടായിസത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിനിയായ ഗുര്‍മെഹറിന്റെ പോസ്റ്റര്‍ കാമ്പയിന്‍ നേരത്തെ വൈറലായിരുന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News