മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായെന്ന് സ്ഥിരീകരണം

Update: 2018-05-04 20:36 GMT
Editor : admin
മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായെന്ന് സ്ഥിരീകരണം
Advertising

മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കല്‍ യാദവ് ഭൂഷണ്‍ അനധികൃതമായി പാക്കിസ്ഥാനിലെത്തി ബലൂചിസ്താനിലെയും കറാച്ചിയിലെയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു എന്നാണ് പാക്കിസ്ഥാന്‍ ആരോപണം...

മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ പാക്കിസ്ഥാനില്‍ പിടിയിലായെന്ന് വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ഇയാള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി നിലവില്‍ ബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പിടിയിലായത് ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ഉദ്യേഗസ്ഥനാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.

മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കല്‍ യാദവ് ഭൂഷണാണ് പാക്കിസ്ഥാനില്‍ പിടിയിലായത്. ഇയാള്‍ റോ ഉദ്യോഗസ്ഥനനാണെന്നും അനധികൃതമായി പാക്കിസ്ഥാനിലെത്തി ബലൂചിസ്താനിലെയും കറാച്ചിയിലെയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു എന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നു. വിഷയത്തില്‍ ഇന്ത്യന്‍ ഹൈകമീഷണര്‍ ഗൗതം ബാംബവാലയെ പാക്കിസ്ഥാന്‍ വിളിച്ച് വരുത്തി പ്രതിഷേധ മറയിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്. പിടിയിലായ കല്‍യാദവ് ഭൂഷണ്‍ നാവിക സേനയില്‍ നിന്ന് സ്വമേധയാ വിരമിച്ച ഉദ്യോഗസ്ഥനാണെന്നും ഇയാള്‍ക്ക് നിലവില്‍ സര്‍ക്കാരുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പാക് സുരക്ഷ സേന അറസ്സുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. ബലൂചിസ്താനിലെ വിഘടന വാദികളുമായും തീവ്രവാദികളുമായും കല്‍യാദവ് ഭൂഷണ്‍ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും പാക്കിസ്ഥാന്‍ അവകാശപ്പെടുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News