ബംഗളൂരുവില്‍ വസ്ത്രനിര്‍മ്മാണ തൊഴിലാളികളുടെ സമരത്തിനിടെ സംഘര്‍ഷം

Update: 2018-05-14 21:06 GMT
Editor : admin
ബംഗളൂരുവില്‍ വസ്ത്രനിര്‍മ്മാണ തൊഴിലാളികളുടെ സമരത്തിനിടെ സംഘര്‍ഷം
Advertising

ബംഗളൂരുവില്‍ വസ്ത്രനിര്‍മ്മാണ തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമായി തുടരുന്നു.

ബംഗളൂരുവില്‍ വസ്ത്രനിര്‍മ്മാണ തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമായി തുടരുന്നു. പ്രകടനം നടത്തിയ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി. വാഹനങ്ങള്‍ കത്തിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. അതിനിടെ ഭേദഗതിയില്‍ ഇളവ് വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

1952ലെ എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബംഗളൂരുവിലെ വസ്ത്രനിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. പണിമുടക്കിയ ആയിരക്കണക്കിന് തൊഴിലാളികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രകടനം പലയിടത്തും അക്രമാസക്തമായി. പ്രതിഷേധക്കാരും പൊലീസും പലയിടത്തും ഏറ്റമുട്ടി. പലയിടത്തും വാഹനങ്ങള്‍ക്ക് തീയിട്ടു. പലസ്ഥസ്ഥലങ്ങളിലും ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മൈസൂര്‍ റോഡ്, തുംകൂര്‍, മഗാദി റോഡ് തുടങ്ങിയ ഇടങ്ങളില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മുഴുവന്‍ തൊഴിലാളിസംഘടനകളും സമരംഗത്തായതിനാല്‍ വസ്ത്രനിര്‍മ്മാണ മേഖലയും പൂര്‍‌ണമായും സ്തംഭിച്ചു.

അതിര്‍ത്തി പ്രദേശങ്ങളായ അനീക്കല്‍, നീലമംഗല എന്നിവിടങ്ങളിലും സംഘര്‍ഷം ശക്തമാണ്. സാഹചര്യം കൈകാര്യം ചെയ്യാനായി അധികസേനയെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളി സമരം ശക്തമായ സാഹചര്യത്തില്‍ ഭേദഗതിയില്‍ ഇളവ് വരുത്താമെന്ന് കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയ പറഞ്ഞു. തൊഴിലാളി സമരത്തെ തുടര്‍ന്ന് ഗതാഗത സ്തംഭിച്ചത് സംസ്ഥാനത്തെ ഐടി മേഖലയെയും ബാധിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News