ഹൈദരാബാദില്‍ വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമം; കനയ്യയെ തടഞ്ഞു

Update: 2018-05-16 08:23 GMT
Editor : admin
ഹൈദരാബാദില്‍ വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമം; കനയ്യയെ തടഞ്ഞു
Advertising

രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമം.

രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമം. വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കുകയും കാന്റീന്‍ അടച്ചുപൂട്ടുകയും ചെയ്തു. പ്രക്ഷോഭത്തിന് ഐക്യദാരി‍ഢ്യം പ്രഖ്യാപിക്കാനെത്തിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാറിനെ യൂണിവേഴ്സിറ്റി കാമ്പസിന് പുറത്ത് പൊലീസ് തടഞ്ഞു.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വി സി അപ്പറാവു തിരിച്ചെത്തിയതോടെയാണ് ഇന്നലെ മുതല്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമായത്. ഇന്നലെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത 36 വിദ്യാര്‍ഥികള്‍ എവിടെയാണെന്നതിനെക്കുറിച്ച് ആര്‍ക്കും യൊതൊരു വിവരവുമില്ല.

മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി. വിദ്യാര്‍ഥി ഹോസ്റ്റല്‍ അടച്ചുപൂട്ടിയ അധികൃതര്‍ വിദ്യാര്‍ഥികള്‍ താല്‍ക്കാലികമായി ആരംഭിച്ച ഭക്ഷണശാലയുടെ പ്രവര്‍ത്തനവും നിര്‍ത്തിവെപ്പിച്ചു. അതേസമയം വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍വ്വകലാശാല ശനിയാഴ്ച വരെ അടച്ചിടാന്‍ തീരുമാനിച്ചു. അധികൃതരുടെ ആവശ്യപ്രകാരം സര്‍വ്വകലാശാലക്ക് മുന്നില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. രോഹിത്തിന് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും വിസി അപ്പറാവുവും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും രാജിവെക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഹൈദരാബാദിലെത്തി. രോഹിത്ത് ആക്ട് പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കനയ്യ ആവശ്യപ്പെട്ടു. സ്മൃതി ഇറാനി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News