വ്യവസായികള്‍ ക്ഷമിക്കുക, ജോലിക്കാര്‍ ക്യൂവിലാണ്
500, 1000 രൂപാ നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയതിന്‍റെ ഫലമായി ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, കെമിക്കല്‍, ഡയമണ്ട്, ചായക്കൂട്ട്, കെട്ടിടനിര്‍മാണം, മണ്‍പാത്ര നിര്‍മാണം എന്നീ മേഖലകളിലാണ് അധികമായും ജോലിക്കാരുടെ അഭാവം മുഴച്ച് കാണുന്നത്
ദൈനംദിന കാര്യങ്ങള്‍ക്കുള്ള പണം പിന്‍വലിക്കാനും മാറ്റിയെടുക്കാനുമായി ജോലിക്കാരൊക്കെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ചെറുകിട വ്യവസായികളും ഉല്‍പാദകരും ഇവിടെ ചൂടിലാണ്. 500, 1000 രൂപാ നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയതിന്‍റെ ഫലമായി ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, കെമിക്കല്‍, ഡയമണ്ട്, ചായക്കൂട്ട്, കെട്ടിടനിര്‍മാണം, മണ്‍പാത്ര നിര്‍മാണം എന്നീ മേഖലകളിലാണ് അധികമായും ജോലിക്കാരുടെ അഭാവം മുഴച്ച് കാണുന്നത്.
"ഏകദേശം 60 ശതമാനം ജോലിക്കാരും ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുകയാണ്, അതുകൊണ്ട് തന്നെ കമ്പനികളൊക്കെയും വലിയ നഷ്ടമാണ് നേരിടുന്നതും" -സൂറത് ടെക്സ്റ്റൈല്‍സ് ആന്‍ഡ് ട്രേഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റായ മനോജ് അഗര്‍വാള്‍ പറഞ്ഞു. "കല്ല്യാണ സീസണാണ് വരുന്നത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ഓര്‍ഡറുകള്‍ കിട്ടുന്നുമുണ്ട്. ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ രൂക്ഷമായ പ്രതിസന്ധി ഘട്ടമാണ്." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്കോണമിസ്റ്റായ ഹേമന്ത് ഷാ പറയുന്നത് ഈ രീതി തുടര്‍ന്ന് പോവുകയാണെങ്കില്‍ ഡിമാന്‍റ് സപ്ലൈ സൈക്കിളിനെ വരെ ഇത് ബാധിക്കുമെന്നും അത് വന്‍ സാമ്പത്തിക നഷ്ടത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നുമാണ്.