വാഹനാപകടത്തില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ 2000 രൂപ പാരിതോഷികം
ഇന്ന് നമ്മുടെ നിരത്തുകളില്‍ വാഹനാപകടത്തില്‍പെടുന്നവര്‍ക്ക് നേരെ നീളുന്ന സഹായഹസ്തങ്ങളേക്കാള്‍ കൂടുതല്‍ മൊബൈല്‍ കാമറകളുടെ ഫ്ലാഷ് ലൈറ്റുകളാണ് തെളിയുന്നത്.
ഇന്ന് നമ്മുടെ നിരത്തുകളില്‍ വാഹനാപകടത്തില്‍പെടുന്നവര്‍ക്ക് നേരെ നീളുന്ന സഹായഹസ്തങ്ങളേക്കാള്‍ കൂടുതല്‍ മൊബൈല്‍ കാമറകളുടെ ഫ്ലാഷ് ലൈറ്റുകളാണ് തെളിയുന്നത്. മനുഷ്യത്വം നശിക്കുന്ന ഒരു ജനതയിലേക്കാണ് നമ്മുടെ സമൂഹത്തിന്റെ 'വളര്‍ച്ച'.
അതുകൊണ്ട് തന്നെ മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധമാകുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയൊരുക്കുകയാണ് സര്‍ക്കാര്‍. റോഡപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 2000 രൂപ പാരിതോഷികം നല്‍കാനുള്ള പദ്ധതിയാണ് ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കുന്നത്. ഈ പദ്ധതി ഒരു മാസത്തിനകം തുടങ്ങിവെക്കും. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനാണ് പദ്ധതി പ്രഖ്യാപിച്ചത്. ജനുവരിയില്‍ പ്രഖ്യാപിച്ച ഗുഡ് സമരിട്ടന്‍ നയത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.