മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ കോൺഗ്രസ് - എൻസിപി ധാരണ
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒന്നിച്ചു മൽസരിക്കാനാണ് തീരുമാനം. എന്നാല്‍ കേരളത്തില്‍ എന്‍ സി പി , ഇടതുമുന്നണിയില്‍..
ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ കോൺഗ്രസും എൻ.സി.പിയും ധാരണയായി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒന്നിച്ചു മൽസരിക്കാനാണ് തീരുമാനം. എന്നാല്‍ കേരളത്തില്‍ എന്‍ സി പി , ഇടതുമുന്നണിയില്‍ തുടരും.
രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായ ശേഷം എൻ സി പി യുമായി അടുക്കുന്നതിനുള്ള ചർച്ചകൾ ഊര്ജിതമായിരുന്നു. നടപ്പ് സമ്മേളനത്തില്‍ പാർലമെൻറിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ എൻ സി പി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിലായിരുന്നു യോഗം ചേര്‍ന്നത്. ബിജെപിയെ ചെറുക്കാനും മതേതര വോട്ട് ചോര്‍ച്ച തടയാനും കോൺഗ്രെസ്സുമായി സഖ്യം ചേരുന്നത് ഗുണം ചെയ്യുമെന്നാണ് എൻ സി പി വിലയിരുത്തുന്നത്. ഈ സാഹചര്യ.ത്തിലാണ് ലോക്സഭാ - മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ഒരുമിച്ച് നീങ്ങാനുള്ള തീരുമാനം..
മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ ,എന്‍സിപി അധ്യകഷന്‍ സുനില്‍ താക്കറെ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇരു പാര്‍ട്ടികളും ഒരുമിച്ച്നില്‍ക്കുന്നതും ബിജെപിയില്‍ നിന്ന് ശിവസേന അകന്നതും മഹാരാഷ്ട്രയിൽ അനുകൂല സാഹചര്യം ഒരുക്കുമെന്നാണ് പ്രതിപക്ഷ കണക്ക് കൂട്ടല്‍. കേരളത്തിൽ പക്ഷെ നിലവിലെ സാഹചര്യത്തിൽ എൻ സി പി ഇടത് സഖ്യത്തിൽ തന്നെ തുടരും. 2014 ഒക്ടോബറിലെ നിയമസബാ തെരഞ്ഞെടുപ്പിന് മുന്പാണ് എൻ.സി.പി കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ഇരു പാര്‍ട്ടികളും തനിച്ചു മൽസരിച്ചത്.