സ്വകാര്യ-പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

Update: 2018-05-31 10:31 GMT
സ്വകാര്യ-പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു
Advertising

പണിമുടക്കുന്നത് 40 സ്വകാര്യ ബാങ്കുകളിലേതടക്കം 10 ലക്ഷത്തോളം ജീവനക്കാര്‍

Full View

കേന്ദ്ര സര്‍ക്കാറിന്റെ ബാങ്കിങ് പോളിസിക്കെതിരെ സ്വകാര്യ-പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. 40 സ്വകാര്യ ബാങ്കുകളിലേതടക്കം 10 ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കുന്നത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിലാണ് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്.

ബാങ്കിങ് മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന ജനദ്രോഹ പരിപാടികള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ പണിമുടക്ക്. രാജ്യത്തെ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളുടെ 80,000 ബ്രാഞ്ചുകളാണ് ഇതേ തുടര്‍ന്ന് ഇന്ന് അടഞ്ഞുകിടക്കുക.

ദേശസാല്‍കൃത ബാങ്കുകളുടെ ലയന തീരുമാനം ഒഴിവാക്കുക, കോര്‍പ്പറേറ്റ് വായ്പ കുടിശ്ശികക്കാരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുക, ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്ക്കരണ നീക്കവും സ്വകാര്യ മേഖലയില്‍ ബാങ്കുകള്‍ അനുവദിക്കാനുള്ള നയവും ഉപേക്ഷിക്കുക, തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

AIBEA, AIBOC, NCBE, AIBOA, BEFI, INBEF, INBOC, NOBW, NOBO എന്നിങ്ങനെ 9 യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

ബാങ്കിങ് നയങ്ങളിലെ അഭിപ്രായ ഭിന്നത ഉയര്‍ത്തിക്കൊണ്ട് ഈ മാസം ആദ്യം സംഘടിപ്പിച്ച പ്രതിഷേധം ഫലം കാണാതിരുന്ന സാഹചര്യത്തിലാണ് രണ്ടാം ഘട്ടമെന്ന നിലയില്‍ പണിമുടക്ക് സംഘടിപ്പിച്ചത്.

പ്രതിഷേധ പരിപാടികളുടെ ഭാഗമായി എല്ലാ ജില്ലകളിലും റാലികളും ധര്‍ണ്ണകളും സംഘടിപ്പിക്കാനും യുണൈറ്റഡ് ഫോറം ബാങ്ക് യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News