സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി
ഹരജിയില്‍ നവംബര്‍ 17 ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.
ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ് ആണ് ഹരജി നല്‍കിയിരിക്കുന്നത്.
പ്രഥമിക വിദ്യാഭ്യാസത്തില്‍ നിര്‍ബന്ധമായി പഠിപ്പിക്കേണ്ട വിഷയമാണ് യോഗയെന്ന് 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗ നിര്‍ബന്ധമാക്കാന്‍ മാനവവിഭവശേഷി വകുപ്പിനും, എന്‍സിആര്‍ടി, എന്‍സിടിഇ, സിബിഎസ്ഇ തുടങ്ങിയ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.
യോഗയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ യോഗ നയം രൂപീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്താലയത്തോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ പറയുന്നു. ഹരജിയില്‍ നവംബര്‍ 17 ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.