മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം സഭയില്‍
ആന്ധ്രാപദേശിന് പ്രത്യേക പദവി നല്‍കാത്തതതിനാല്‍ കേന്ദ്രത്തെ രൂക്ഷമായാണ് ടി.ഡി.പി വിമര്‍ശിക്കുന്നത്
Update: 2018-07-20 06:45 GMT
നരേന്ദ്രമോദി സര്‍ക്കാരിന് എതിരായ ആദ്യത്തെ അവിശ്വാസ പ്രമേയം ലോക്സഭ ചര്‍ച്ച ചെയ്യുകയാണ്. ടി.ഡി.പി അംഗം ജയദേവ ഗല്ലയാണ് പ്രമേയം അവതരിപ്പിച്ചത്. ആന്ധ്രാപദേശിന് പ്രത്യേക പദവി നല്‍കാത്തതതിനാല്‍ കേന്ദ്രത്തെ രൂക്ഷമായാണ് ടി.ഡി.പി വിമര്‍ശിക്കുന്നത്. വൈകുന്നേരം ആറ് മണിക്കാണ് വോട്ടെടുപ്പ്.
എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേന ലോക്സഭയിലെ ഇന്നത്തെ നടപടിക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.ബി.ജെ.ഡി അവിശ്വാസ പ്രമേയ ചര്‍ച്ച ബഹിഷ്കരിച്ചു.സമയക്രമം അനുവദിച്ച് ചര്‍ച്ചയെ നിയന്ത്രിക്കരുതെന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.