കോവിഡ് 19; ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച, രൂപയുടെ മൂല്യമിടിഞ്ഞു 

രൂപയുടെ മൂല്യം ഡോളറിന് 74.28 ആയി.

Update: 2020-03-12 13:30 GMT
Advertising

കോവിഡ് 19 വ്യാപനം ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനും ഭീഷണിയായി. സെന്‍സെക്സ് 3000 പോയിന്റ് ഇടിഞ്ഞ് വ്യാപാരം അവസാനിപ്പിച്ചു. രൂപയുടെ മൂല്യം ഡോളറിന് 74.28 ആയി.

കോവിഡ് 19നെ തുടര്‍ന്ന് അനുദിനം കൂപ്പുകുത്തുകയാണ് ഓഹരി വിപണി. സെന്‍സെക്സ് 2500 പോയിന്റ് താഴ്ന്ന് 33,302.08ലാണ് വ്യാപാരം ആരംഭിച്ചത്. അവസാനിക്കുമ്പോള്‍ അത് 3000ല്‍ എത്തി. ഏറ്റവും വലിയ പ്രതിദിന നഷ്ടം രേഖപ്പെടുത്തിയ ദിനമായിരുന്നു ഇന്ന്.

നിഫ്റ്റി 720 പോയിന്റ് താഴ്ന്ന് 9,700ൽ ആണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരം അവസാനിക്കുമ്പോള്‍ 885ല്‍ എത്തി. 2017 സെപ്തംബറിന് ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം നടത്തിയത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ നയങ്ങളാണ് സമ്പദ് വ്യവസ്ഥ തകര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

രൂപയുടെ മൂല്യം ഡോളറിന് 74.28ൽ എത്തി. മാര്‍ച്ച് ഒന്ന് മുതലാണ് തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. ബെന്റ് ക്രൂഡ് ബാരലിന് 1.03 ഡോളർ താഴ്ന്ന് 34.76 ഡോളർ ആയി.

Tags:    

Similar News