നീണ്ടു പോകുന്ന ലോക് ഡൌണ്‍ ഐടി മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടത്തിന് കാരണമായേക്കുമെന്ന് നാസ്കോം മുന്‍ പ്രസിഡന്റ്

വര്‍ക്ക് ഫ്രം ഹോം പോലുള്ള രീതികള്‍ നല്ല മാറ്റമാണ്

Update: 2020-04-12 11:36 GMT
Advertising

കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായുള്ള ലോക് ഡൌണ്‍ നീട്ടുന്നത് രാജ്യത്തെ ഐടി മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടമുണ്ടാക്കിയേക്കുമെന്ന് ഐടി വ്യവസായ സംഘടനയായ നാഷണല്‍ അസോസിയേ ഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്റ് സര്‍വ്വീസ് കമ്പനീസ് (നാസ്കോം) മുന്‍ പ്രസിഡന്റ് ആര്‍. ചന്ദ്രശേഖര്‍. വര്‍ക്ക് ഫ്രം ഹോം പോലുള്ള രീതികള്‍ നല്ല മാറ്റമാണ്, കാരണം ഇത് പുതിയ വഴികൾ തുറക്കുകയും ഐടി കമ്പനികളുടെ നിക്ഷേപം ലാഭിക്കുകയും ചെയ്യുന്നുവെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

നിലവിലെ സാഹചര്യം വഷളായാൽ സംരംഭക മുതലാളിമാർ നൽകുന്ന ഫണ്ടുകളിൽ നിലനിൽക്കുന്ന സ്റ്റാർട്ടപ്പുകൾ കൂടുതൽ കഠിനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.വലിയ കമ്പനികൾ യഥാർത്ഥത്തിൽ രണ്ട് കാരണങ്ങളാൽ തൊഴില്‍ വെട്ടിക്കുറക്കില്ലായിരിക്കാം. ഒന്ന് അവരുടെ ജീവനക്കാരെ നഷ്ടപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ചും പ്രവൃത്തി പരിചയവും കഴിവുമുള്ള ജീവനക്കാരെ. എന്നാല്‍ ഒരു ഘട്ടത്തിനപ്പുറം രണ്ടോ, മൂന്നോ മാസം കഴിഞ്ഞാല്‍ അവരും സമ്മര്‍ദ്ദത്തിലകപ്പെടും...ചന്ദ്രശേഖര്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നിരവധി സ്ഥാപനങ്ങൾ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയിട്ടുണ്ട്. ഈ രീതി ഹ്രസ്വകാലത്തേക്ക് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഇതുവരെ ഇല്ലാത്ത തൊഴിൽ സംസ്കാരത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്ക് ഫ്രം ഹോം സംസ്കാരം ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ദ്ധിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News