അസമില്‍ വിമത ഗ്രൂപ്പിലെ ആറു തീവ്രവാദികൾ ഏറ്റുമുട്ടലിൽ മരിച്ചു

ദിമാസ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ ആറു കേഡര്‍മാരാണ് മരിച്ചത്.

Update: 2021-05-23 12:02 GMT
Advertising

അസം പൊലിസും അസം റൈഫിള്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ വിമത സംഘടനയായ ദിമാസ നാഷണല്‍ ലിബറേഷന്‍ ആര്‍മി(ഡി.എന്‍.എല്‍.എ)യുടെ ആറു കേഡര്‍മാരെ വെടിവെച്ചുകൊന്നു. വെസ്റ്റ് കാര്‍ബി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രകാശ് സോനോവാളാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

'അസം പൊലിസും അസം റൈഫിള്‍സും കാര്‍ബി ആംഗ്ലോംഗ് ജില്ലയിലെ ധന്‍സിരി പ്രദേശത്ത് നടത്തിയ ഓപ്പറേഷനില്‍ ആറു ഡി.എന്‍.എല്‍.എ തീവ്രവാദികളെ വധിച്ചു. ഇവിടെ നിന്ന് വലിയ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു,' അസം പൊലീസ് ഡി.ജി.പി ജി.പി സിംഗ് ട്വീറ്റ് ചെയ്തു. 

വിമത സംഘടനകളുടെ ആദ്യ രൂപമായ ഹലാം ദോഗാ-നുന്‍സിയ, ഗാര്‍ലോസ തുടങ്ങിയ വിഭാഗങ്ങള്‍ പിരിച്ചുവിട്ടതിനു ശേഷമാണ് 2019ല്‍ ഡി.എന്‍.എല്‍.എ രൂപീകരിച്ചത്. അസമിലും നാഗാലാന്‍റിന്‍റെ ചില ഭാഗങ്ങളിലും വിമത സംഘം സജീവമാണ്. അസമിലെ നാഗോണ്‍ ജില്ലയുടെ ഭാഗങ്ങളും നാഗാലാന്‍റിലെ ദിമാപൂരും ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ദിമാറാജി എന്ന പ്രത്യേക സംസ്ഥാനമാണ് ഡി.എന്‍.എല്‍.എയുടെ ലക്ഷ്യം.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News