അസമില്‍ ബിജെപി സഖ്യം മുന്നില്‍
29 സീറ്റില്‍ ബിജെപി സഖ്യം മുന്നേറുമ്പോള്‍ 14 സീറ്റിലാണ് കോണ്‍ഗ്രസ് സഖ്യത്തിന് ലീഡുള്ളത്
Update: 2021-05-02 03:47 GMT
അസമില്‍ വോട്ടെടുപ്പ് പുരോഗമിക്കവേ ബിജെപി സഖ്യം മുന്നില്‍. 29 സീറ്റില്‍ ബിജെപി സഖ്യം മുന്നേറുമ്പോള്‍ 14 സീറ്റിലാണ് കോണ്‍ഗ്രസ് സഖ്യത്തിന് ലീഡുള്ളത്. രാവിലെ 9 മണി വരെയുള്ള ലീഡ് നിലയാണിത്.
അസമില്‍ മത്സരം നടന്നത് 126 സീറ്റിലാണ്. 64 സീറ്റ് വേണം സര്‍ക്കാര്‍ രൂപീകരിക്കാന്‍. ബിജെപിക്കും കോൺഗ്രസിനും തുല്യ സാധ്യതയാണ് എക്സിറ്റ് പോൾ സ൪വേകൾ പ്രവചിച്ചത്.
2016ല്‍ 84 സീറ്റില്‍ മത്സരിച്ച ബിജെപി 60 ഇടത്താണ് ജയിച്ചത്. അസം ഗണപരിഷത്ത് 24ല്‍ 14 സീറ്റില്‍ ജയിച്ചു. 122 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസ് 26 സീറ്റിലേ വിജയിച്ചുള്ളൂ.
2016ല്‍ നേടിയ വിജയം നിലനിര്‍ത്താന്‍ ബിജെപിയും 2000 മുതല്‍ 2015 വരെ സംസ്ഥാനം ഭരിച്ചതിന്റെ പാരമ്പര്യം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസും കനത്ത പോരാട്ടമാണ് നടത്തിയത്.